രാമവാര്യരുടെ മൃതദേഹം മെഡിക്കൽ കോളജിന്

ഗാന്ധിനഗർ: രാമവാര്യരുടെ മൃതദേഹം മെഡിക്കൽ കോളജിനു പഠനത്തിന് വിട്ടുനൽകും. ഹരിപ്പാട് സ്വദേശിയായ രാമവാര്യർ മുംബ ൈയിലെ ഔദ്യോഗിക ജീവിതശേഷം വാർധക്യത്തിൽ എത്തിയതോടെ പത്നി ശ്രീദേവിയുമൊത്ത് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. മക്കൾ ഇല്ലാത്തതിനാൽ അനന്തരവൻ കുഴിമറ്റം തെക്കെമുറിതാഴെ ടി.എം. രഘുനാഥനോടൊപ്പമായിരുന്നു താമസം. മരണശേഷം മൃതദേഹം മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പഠനത്തിനു വിട്ടുനൽകണമെന്ന് 2011ൽ എഴുതിെവച്ചിരുന്നു. 85ാം വയസ്സിലെത്തിയ രാമവാര്യർ ശനിയാഴ്ച മരിച്ചതിനെ തുടർന്ന് മൃതദേഹം ഞായറാഴ്ച ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.