എസ്​.പിക്കെതിരായ മൊഴി ഐ.ജിയോടും ആവർത്തിച്ച്​ എസ്​.​െഎ

തൊടുപുഴ: കസ്റ്റഡി മരണത്തെ തുടർന്ന് റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിലെ ഒന്നാംപ്രതി നെടുങ്കണ്ടം എസ്.ഐ ക െ.എ. സാബുവിനെ ക്രൈംബ്രാഞ്ച് കൊച്ചി റേഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ നേരിട്ട് ചോദ്യംചെയ്തു. റിമാൻഡിലായിരുന്ന എസ്.ഐെയ കസ്റ്റഡിയിൽ വാങ്ങിയായിരുന്നു ഇത്. കേസിൽ രക്ഷപ്പെടാൻ വ്യാജരേഖയുണ്ടാക്കിയെന്ന വകുപ്പുകൂടി ചുമത്തുന്നതിന് മുന്നോടിയായിരുന്നു ഇതെന്നാണ് സൂചന. അനധികൃതമായി കസ്റ്റഡിയിൽവെച്ചില്ലെന്നും മർദനമുണ്ടായില്ലെന്നും തെളിയിക്കാൻ പിറ്റേന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്ന് രേഖയുണ്ടാക്കുകയായിരുന്നു. ഇത് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് സഹപ്രവർത്തകരെ ചോദ്യംചെയ്തതിൽ ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വ്യക്തത വരുത്താനുമാണ് എസ്.ഐയെ കസ്റ്റഡിയിൽ വാങ്ങിയത്. രാജ്കുമാറിന് മർദനമേറ്റ ജൂൺ 12 മുതൽ 16വരെ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ ചിലരുടെ മൊഴിയിലും എസ്.ഐയുടെ മൊഴിയിലും വൈരുധ്യമുണ്ടായിരുന്നു. പ്രതിപ്പട്ടികയിലുള്ള ചിലരുടെ അറസ്റ്റ് നടപടിയിലേക്ക് പോകുന്നതിനും എസ്.ഐയെ ചോദ്യം െചയ്യേണ്ടതുണ്ടായിരുന്നു എന്നാണ് വിവരം. എസ്.പി അടക്കം മേലുദ്യോഗസ്ഥർക്കെതിരെ എസ്.ഐ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന അന്വേഷണവും വേണ്ടിയിരുന്നു. എസ്.പി അറിഞ്ഞാണ് രാജ്കുമാറിനെ അനധികൃത കസ്റ്റഡിയിൽവെച്ചതെന്ന മൊഴി ബുധനാഴ്ച ഐ.ജി മുമ്പാകെയും എസ്.ഐ ആവർത്തിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത ആദ്യ ദിവസം വാട്‌സ്ആപ്പിലൂടെ കുമാറിൻെറ ചിത്രവും കേസ് വിവരങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. കസ്റ്റഡിയില്‍ സൂക്ഷിച്ച നാലുദിവസവും പ്രതിയുടെ വിവരങ്ങള്‍ ഫോണിലൂടെ അറിയിച്ചു. ഹൈറേഞ്ചിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻെറ ഓഫിസിലും രാജ്കുമാറിനെ എത്തിച്ചതായി മൊഴിയുണ്ടെന്നാണ് സൂചന. എസ്.ഐ ആദ്യ മൊഴികളില്‍ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നതടക്കം നടപടിയിേലക്ക് നീളും. തെളിവ് ശേഖരണം പൂർത്തിയാകുന്നതോടെ സസ്പെൻഷനിലുള്ളതും ഇല്ലാത്തതുമായ നാല് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തൽ ഉണ്ടായേക്കും. ഇതിൽ ഒരുവനിത പൊലീസുകാരിയടക്കം ഉണ്ടാകുമെന്നാണ് വിവരം. രണ്ടാംപ്രതി ശാലിനിയെ മർദനത്തിനിരയാക്കിയെന്ന മൊഴിയിലാകുമിത്. കസ്റ്റഡി സമയം അവസാനിച്ചതോടെ എസ്.െഎ സാബുവിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി. വീണ്ടും റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.