കേരളത്തിലേത് സാഡിസ്​റ്റ്​ ഭരണകൂടം -യൂത്ത് ഫ്രണ്ട്

കോട്ടയം: ജനജീവിതം ദുസ്സഹമാക്കി അതിൽ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റ് ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത ് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക. വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കോട്ടയം കെ.എസ്.ഇ.ബി റീജനൽ ഓഡിറ്റ് ഓഫിസിനു മുന്നിൽ നടത്തിയ മാർച്ച് ചൂട്ടുകറ്റ കത്തിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധനവില വർധിപ്പിച്ച് കേന്ദ്രവും അടിക്കടി വൈദ്യുതി ചാർജ് വർധിപ്പിച്ച് കേരള സർക്കാറും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ. സുമേഷ് ആൻഡ്രൂസ്, ഷാജി പുളിമൂടൻ, അഡ്വ. മധു നമ്പൂതിരി, രാജേഷ് വാളിപ്ലാക്കൽ, സജി തടത്തിൽ, സാബു കുന്നേൽ, മനോജ് മറ്റമുണ്ടയിൽ, ശ്രീകാന്ത് എസ്. ബാബു, യൂജിൻ കൂവള്ളൂർ, ബിജു പാതിരിമല, ലാജി മാടത്താനികുന്നേൽ, ഡിനു കിങ്ങണംചിറ, ടോബി തൈപറമ്പിൽ, മഹേഷ് ചെത്തിമറ്റം, ആൽബിൻ പേണ്ടാനത്ത്, ഷിേൻറാജ് ചേലത്തടം, തോമസ് അയലുക്കുന്നേൽ, രാജേഷ് പള്ളത്ത്, ജിമ്മിച്ചൻ ഈറ്റത്തോട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.