പത്തനംതിട്ട ലൈവ്​-6

മല്ലപ്പള്ളി: വയസ് 82 ആയി എന്നാൽ ജോലി ചെയ്യുന്നതിനുള്ള ആരോഗ്യം ഇന്നും എനിക്ക് ദൈവം തന്നിട്ടുണ്ടെന്നാണ് തൊഴിലുറ പ്പ് തൊഴിലാളിയായ പാലാനിക്കുഴിയിൽ കുഞ്ഞൂഞ്ഞ് പറയുന്നത്. വിഗലാംഗൻ കൂടിയ കുഞ്ഞൂഞ്ഞ് തൊഴിലുറപ്പ് പണിക്ക് ഇറങ്ങിയിട്ട് 11 വർഷം കഴിഞ്ഞു. 21 പേരുള്ള ഗ്രൂപ്പിൽ മൂന്ന് പുരുഷൻമാർ മാത്രമാണുള്ളത്. മറ്റ് രണ്ട് പേർ പലപ്പോഴും പണിക്ക് എത്തിയില്ലെങ്കിലും കുഞ്ഞുഞ്ഞ് കൃത്യമായി പണിക്കെത്തും. നടക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ നേരത്തെ തന്നെ പണിസ്ഥലത്തെത്തി മറ്റുള്ളവർക്കായി കാത്തിരിക്കുകയാണ് പതിവ്. തേൻറയും കുടുംബത്തിൻെറയും ജീവിത വരുമാന മാർഗമാണ് ഈ ജോലിയെന്നും കുഞ്ഞുഞ്ഞ് പറയുന്നു. നേരത്തെ മരംമുറിക്കൽ തൊഴിലാളിയായിരുന്ന കുഞ്ഞൂഞ്ഞ് നാട്ടിലെ തിരക്കേറിയ പണിക്കാരനായിരുന്നു. ആർക്കും മുറിക്കാൻ കഴിയാത്ത മരങ്ങളും ഉടമസ്ഥർ പറയുന്നതുപോലെ ഒരു നാശനഷ്ടവും വരുത്താതെ മുറിക്കാൻ വിദഗ്ധനായിരുന്നു ഇദ്ദേഹം. തൊഴിലുറപ്പ് ആരംഭിച്ചതോടെ ഈ മേഖലയിലേക്ക് തിരിഞ്ഞു. തൊഴിലുറപ്പ് വേതനം പലപ്പോഴും മുടങ്ങുന്നതും കൃത്യമായി ലഭിക്കാതെ വരുന്നതും ഞങ്ങൾക്ക് ദുരിതമാകുന്നതായി കുഞ്ഞുഞ്ഞും ഗ്രൂപ്പിലെ അംഗങ്ങളും പറയുന്നു. പടം PTL155 Thozhilurap Kunjoonju MLPY കുഞ്ഞൂഞ്ഞ് പണിസ്ഥലത്ത് ടി.ഐ. സലിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.