പത്തനംതിട്ട ലൈവ്​-4

83 ലും വിശ്രമിക്കാനാവുന്നില്ല സഫിയാബീവിക്ക് റാന്നി: വയസ് 83, റാന്നി മന്ദിരം ആലുങ്കൽ സഫിയാബീവി ഇപ്പോഴും തൊഴിൽ ഉറപ്പുജോലിയിൽ സജീവ സാന്നിധ്യം. ഏക വരുമാനം തൊഴിലുറപ്പ് ജോലിയായതിനാൽ മുടങ്ങാതെ പണിക്ക് പോകുന്നു. 10 വർഷമായി ഈ ജോലിയിൽ പ്രവേശിച്ചിട്ട്. വർഷത്തിൽ 100 ദിവസം ജോലി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ വർഷം 21 ദിവസമാണ് േജാലി ലഭിച്ചത്. തനിച്ചാണ് താമസം. ഭർത്താവ് മരിച്ചിട്ട് 21 വർഷമായി. അതിനുശേഷം മത്സ്യ കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നു. പിന്നീട് തൊഴിലുറപ്പ് ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മറ്റ് പെൻഷനുകൾ ഒന്നും കിട്ടുന്നില്ല. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം നിത്യവൃത്തിക്ക് തികയുന്നുമില്ല. മഴക്കാലം ആയാൽ പണികൾ നീണ്ടുപോകും. ചെറുപ്പക്കാർ നോക്കി നിൽക്കുമ്പോൾ സഫിയാബീവി ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കും. റാന്നി പഞ്ചായത്തിലെ നാലാം വാർഡിലെ വർക്കറാണ് . കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ അംഗം. ചെയ്യുന്ന ജോലി പൂർണതിയിലെത്തിക്കുേമ്പാഴുള്ള സൃതൃപ്തി മനസിന് വലിയ പ്രചോദനമാണെന്ന് സഫിയ ബീവി പറയുന്നു. തയാറാക്കിയത്: പി.എച്ച്. റഷീദ് പടം PTL154 Ranni safiyabeevi സഫിയ ബീവി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.