പത്തനംതിട്ട ലൈവ്​-2

വേറെ വഴിയില്ല 73ാം വയസ്സിലും തൊഴിലുറപ്പ് തൊഴിലാളിയായി പങ്കജാക്ഷിയെ മണ്ണടിയിൽ പതിവായി കാണാം. കടമ്പനാട് ഗ്രാമപ ഞ്ചായത്ത് മുടിപ്പുര എട്ടാം വാര്‍ഡില്‍ നടുവിലക്കര പുളിക്കല്‍ വീട്ടില്‍ പരേതനായ രാഘവൻെറ ഭാര്യയാണ് പങ്കജാക്ഷി. നിത്യവൃത്തിക്ക് മറ്റു വഴിയില്ലാത്തതാണ് ഈ പ്രായത്തിലും വെട്ടാനും കിളക്കാനും പങ്കജാക്ഷിയെ പ്രേരിപ്പിക്കുന്നത്. കൂലി കുടിശ്ശികയായതോടെ ജീവിതം വഴിമുട്ടി. തൊഴിലുറപ്പ് പദ്ധതി കൂടപ്പിറപ്പുപോലെയാണ്. 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. കര്‍ഷക തൊഴിലാളിയായിരുന്നു. ഉള്ള വരുമാനം ഉപയോഗിച്ച് മൂന്നു പെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചു. 43 സൻെറ് സ്ഥലം പെണ്‍മക്കള്‍ക്ക് വീതിച്ചുകൊടുത്തു. നാല് സൻെറിലെ മൂന്നുമുറിയും അടുക്കളയുമുള്ള ഓടുമേഞ്ഞ ജീര്‍ണിച്ച വീട്ടില്‍ തനിച്ചാണ് താമസം. ഏതുസമയവും വീടിൻെറ ഭിത്തിയും മറ്റു ഭാഗങ്ങളും അടർന്നുവീഴുന്ന സ്ഥിതിയാണ്. പലപ്പോഴായി അടർന്നുവീണ ഭാഗങ്ങൾ ശരിയാക്കാൻ സാമ്പത്തിക പരാധീനത അനുവദിക്കുന്നില്ല. ഭിത്തി മുഴുവൻ സിമൻറ് തേച്ചിട്ടില്ല. ചെറിയ വീടിനരികിലുള്ള മണല്‍കണ്ടം ഏലയില്‍ നെല്‍കൃഷി ഇല്ലാതായതോടെ ജീവിതം പ്രതിസന്ധിയിലായി. നെല്‍കൃഷി നിലച്ച സമയത്താണ് തൊഴിലുറപ്പ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. 12 വര്‍ഷമായി തൊഴിലുറപ്പ് തൊഴില്‍ ചെയ്യുന്നു. നിത്യവൃത്തിക്ക് ഉതകുന്നത് പെണ്‍മക്കള്‍ വല്ലപ്പോഴും നല്‍കുന്ന പണമാണ്. 2018 നവംബര്‍ മുതൽ കൂലി ഇതുവരെ ലഭിച്ചിട്ടില്ല. കൂലി ചോദിച്ച് പലതവണ അധികൃതര്‍ക്ക് മുന്നിലെത്തിയെങ്കിലും പ്രയോജനമില്ല. തൊഴിലുറപ്പ് നിയമം അനുസരിച്ച് ജോലിചെയ്ത് 14 ദിവസത്തിനകം കൂലി നല്‍കണമെന്ന വ്യവസ്ഥയും അവര്‍ ചൂണ്ടിക്കാട്ടി. 271 രൂപയാണ് ഒരുദിവസത്തെ വേതനം. കൂലി കുടിശ്ശികയാണെങ്കിലും ഒരുമിച്ച് പണം കിട്ടുമ്പോള്‍ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയിലാണ്. പടം PTL151 ADR LIVE PANKAJAKSHI പങ്കജാക്ഷിയമ്മ വീടിനു മുന്നില്‍ തയാറാക്കിയത്: അൻവർ എം.സാദത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.