ബഷീർ അസാധാരണ പ്രതിഭാശാലി -അടൂർ

തലയോലപ്പറമ്പ്: സാധാരണക്കാരൻെറ ഭാഷയും ജീവിതവും കൊണ്ട് അസാധാരണമായൊരു ലോകം സൃഷ്ടിച്ച പ്രതിഭശാലിയായിരുന്ന ു വൈക്കം മുഹമ്മദ് ബഷീർ എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പാശ്ചാത്യ മാതൃകകളുടെ സ്വാധീനതകളിൽനിന്ന് മാറി നമ്മുടെ സംസാരഭാഷയുടെ ഭാഗമായി കഴിഞ്ഞ കഥാപാത്രങ്ങളെയാണ് ബഷീർ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഷീറിൻെറ 25ാം ചരമവാർഷികത്തോടനുബന്ധിച്ച് ജന്മനാടായ തലയോലപ്പറമ്പിൽ സംഘടിപ്പിച്ച ബഷീർ ഓർമ 25 അനുസ്മരണ സമ്മേളന ഉദ്ഘാടനവും ബഷീർ ബാല്യകാലസഖി പുരസ്കാരവും ഏറ്റുവാങ്ങലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അടൂർ. സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.വി. മോഹൻകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ബാല്യാകാലസഖി പുരസ്കാരം ചെയർമാൻ കിളിരൂർ രാധാകൃഷ്ണനും കാഷ് അവാർഡ് വൈസ് ചെയർമാൻ ഡോ. പോൾ മണിലിലും അടൂരിന് നൽകി. അഡ്വ. ടോമി കല്ലാനി മാങ്കോസ്റ്റിൻ തൈകൾ നൽകി 25 സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു. തലയോലപ്പറമ്പ് ഡി.ബി കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. കെ.എസ്. ഇന്ദു ആദരഭാഷണവും ട്രഷറർ ഡോ. യു. ഷംല പ്രശസ്തിപത്ര വായനയും നടത്തി. എം.ഡി. ബാബുരാജ്, ഡോ. എസ്. ലാലി മോൾ, മോഹൻ ഡി. ബാബു, പി.ജി. ഷാജിമോൻ, ഡോ. അംബിക എ.നായർ, ഡി. മനോജ് വൈക്കം, സണ്ണി ചെറിയാൻ, അബ്്ദുൽ ആപ്പാഞ്ചിറ, ഡോ. ആർ. വേണുഗോപാൽ, ഡോ. എസ്. പ്രീതൻ, ആർ. കലാദേവി, എം.കെ. ഷിബു, ടി.പി. ആനന്ദവല്ലി, ഡോ. വി.ടി. ജലജകുമാരി, ഡോ. പി.എച്ച്. ഇസ്മയിൽ, വി.ആർ. പ്രമോദ്, കെ.എം. ഷാജഹാൻ, കെ.ആർ. സുശിലൻ, അഡ്വ. കെ.പി. റോയി, ജസ്റ്റിൻ പി. ജയിംസ്, സുധാംശു എന്നിവർ സംസാരിച്ചു. തലയോലപ്പറമ്പ് ഡി.ബി കോളജ് മലയാളം വിഭാഗം മേധാവി ഡോ. അംബിക. എ.നായർ രചിച്ച കാഴ്ചയുടെ നാനാർഥങ്ങൾ എന്ന പുസ്തകം ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.