ആ 'കുട്ടി' രാജിക്കത്ത്​ തലയോലപ്പറമ്പിലെ ആറാം ക്ലാസുകാരിയുടേത്​

കോട്ടയം: സമൂഹമാധ്യമത്തിൽ വൈറലായ ആ 'കുട്ടി' രാജിക്കത്ത് പിറവിയെടുത്തത് തലയോലപ്പറമ്പിൽ. സഹപാഠികൾ പറഞ്ഞാൽ കേൾക ്കാത്തതിൽ വിഷമിച്ച് ക്ലാസ് ലീഡർ അധ്യാപികക്ക് നൽകിയ രാജിക്കത്താണ് സമൂഹമാധ്യമത്തിൽ വൈറലായത്. 'ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല. അതുകാരണം ഞാൻ ലീഡർ സ്ഥാനത്തിൽനിന്ന് രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്' എന്നതായിരുന്നു കത്തിലെ വരികൾ. രാജിയും ഇതിലെ ജനാധിപത്യ ബോധവും ഏറെ ചർച്ചയായിരുന്നു. തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരി എസ്. േശ്രയ ക്ലാസ് ടീച്ചർ നിഷക്ക് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഈ രാജിക്കത്ത് നൽകിയത്. േശ്രയയുടെ നിഷ്കളങ്കത ബോധ്യപ്പെട്ട അധ്യാപിക നിഷ തന്നെയാണ് കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുെവച്ചത്. മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയായിരുന്നു. അതിലെ വാക്കുകളും സത്യസന്ധതയുമാണ് ആകർഷിച്ചതെന്നും ഇതോടെയാണ് കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയതതെന്നും അധ്യാപികയായ നിഷ പറഞ്ഞു. ഇതാ ടീച്ചറെ ശ്രേയയുടെ രാജിക്കത്ത് എന്നുപറഞ്ഞ് മറ്റ് കുട്ടികൾ ആഘോഷപൂർവമാണ് അവളോടൊപ്പം സ്റ്റാഫ് റൂമിലേക്ക് എത്തിയത്. അവളോട് കത്ത് മറ്റുള്ളവരെ കാണിക്കാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു. നമ്മൾ കരുതുന്നതിനേക്കാൾ കാര്യവിവരവും ജനാധിപത്യബോധവുമാണ് കുട്ടികൾ പ്രകടിപ്പിക്കുന്നതെന്നും അധ്യാപിക നിഷ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.