Back page with lOgo 'നാട്ടുപച്ചയിൽ' ഒത്തുകൂടാം

കോഴിക്കോട്: മണലരണ്യത്തിലെ തിരക്കുകൾക്ക് ഇടവേളനൽകി കുടുംബത്തോടൊത്ത് പ്രകൃതിയുടെ ഓരത്ത് സ്വർഗം തീർക്കാം. പ്രവാസത്തിൻെറ ചൂടിൽനിന്നും കുളിരുപകരുന്ന വയനാടൻ ഗിരിശൃംഗങ്ങളിലൂടെ കുഞ്ഞുങ്ങളുടെ കൈപിടിച്ചു നടക്കാം. ഉള്ളിലെ സാഹസിക സഞ്ചാരിയെ കെട്ടഴിച്ചുവിട്ട് വയനാടൻ മേടുകളിൽ അന്തിയുറങ്ങാം. പരസ്പരം സ്നേഹിച്ചും വിശേഷങ്ങൾ പങ്കുവെച്ചും രണ്ടു നാൾ കാടിൻെറ തണലിൽ ഒത്തുകൂടാം. പ്രവാസികൾക്കായി കാടിൻെറ മടിത്തട്ടിൽ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന പ്രവാസി കുടുംബസംഗമം 'നാട്ടുപച്ചയിൽ' കൂടുതൽ മികവോടെ അതിലേറെ പുതുമകളോടെ വീണ്ടും സംഘടിപ്പിക്കുകയാണ്. ജൂലൈ 20, 21 തീയതികളിൽ വയനാട്ടിലെ വൈത്തിരി റിസോർട്ടിൽ നടക്കുന്ന സംഗമത്തിൽ വൈവിധ്യമാർന്ന വിനോദപരിപാടികളാണ് ഒരുക്കിവെച്ചിരിക്കുന്നത്. ചരിത്രമുറങ്ങുന്ന വയനാടൻ ചുരത്തിന് വിളിപ്പാടകലെ ഇത് മൂന്നാം തവണയാണ് ഗൾഫ് മാധ്യമം നാട്ടുപച്ചയിൽ പ്രവാസികൾക്കായി വിരുന്നൊരുക്കുന്നത്. വിസ്മയക്കാഴ്ചകളിലേക്ക് കാട് പ്രവാസികളെ മാടിവിളിക്കുകയാണ്. ഈ നവ്യാനുഭവം നുകരാനായി. വിനോദപരിപാടികൾ, വിവിധ വിഷയങ്ങളിൽ പ്രമുഖരുമായുള്ള സംവാദം, ഇൻഡോർ - ഒൗട്ട്ഡോര്‍ ഗെയിമുകള്‍, കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ്, സാഹസിക വിനോദങ്ങള്‍ കൂടാതെ, 12 ഡി സിനിമ, ആയുര്‍വേദ സ്പാ, വെസ്റ്റേണ്‍ സ്പാ, ഫിഷ് സ്പാ ട്രീറ്റ്മൻെറുകള്‍ ചെയ്യാനുള്ള സൗകര്യം ആഗോള നിലവാരത്തിലുള്ള റിസോര്‍ട്ടുകളിലെ സേവനങ്ങൾ സൗകര്യങ്ങൾ തുടങ്ങിയവ സംഗമത്തിൽ ലഭിക്കും. വൈത്തിരി റിസോർട്ടിലെ പ്രകൃതിയിൽ ഒരൊഴിവുകാലം സുന്ദരനിമിഷങ്ങളാക്കി മാറ്റം. സംഗീത മാസ്മരികത തീർക്കാൻ മനോജ് കെ. ജയൻ, നിഷാദ്, ജ്യോത്സന, വർഷ, ആദിൽ അത്തു എന്നിവർ നിങ്ങൾക്ക് ഒപ്പം ചേരും. തിരക്കുകൾക്കിടയിൽ ജീവിതം ഉത്സവമാക്കാൻ വിനോദവിസ്‌മയങ്ങളുടെ മായാജാലമാണ് നിങ്ങളെ കാത്തിരിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9645006974, 9946169099 എന്നീ നമ്പറുകളിൽ വിളിക്കൂ. ഇ-മെയിൽ:nrimeet@gulfmadhyamam.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.