ജീവ​െൻറ തുള്ളികൾ പകർന്ന്​

ജീവൻെറ തുള്ളികൾ പകർന്ന് കോട്ടയം: രക്തദാന ക്യാമ്പുകളും ബോധവത്കരണവും പ്രദർശനവും ഉള്‍പ്പെടെ വിപുല പരിപാടികളോട െ ജില്ലയിൽ ലോക രക്തദാനദിനം ആചരിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, പാലാ ബ്ലഡ് ഫോറം, ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ പാലായിൽ നടന്ന മെഗ രക്തദാന ക്യാമ്പിൽ കോട്ടയം സബ് കലക്ടർ ഈശ പ്രിയ, പാലാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, നൂറുതവണ രക്തദാനം നടത്തിയ ഷിബു തെക്കേമറ്റം എന്നിവർ ഉള്‍പ്പെടെ 101 പേർ രക്തം ദാനം ചെയ്തു. സൻെറ് തോമസ് കോളജ്, അല്‍ഫോന്‍സ കോളജ്, ദേവമാത കോളജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വളൻറിയര്‍മാരും എന്‍.സി.സി കാഡറ്റുകളും രക്തദാനത്തില്‍ പങ്കാളികളായി. ലയണ്‍സ് എസ്.എച്ച്.എം.സി, മരിയൻ ഹോസ്പിറ്റൽ, ഐ.എച്ച്.എം ഭരണങ്ങാനം എന്നിവിടങ്ങളിലെ രക്തബാങ്കുകളാണ് രക്തം ശേഖരിച്ചത്. ജില്ലയിൽ രക്തസുരക്ഷ ഉറപ്പാക്കാൻ യുവജനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ജില്ലയില്‍ രക്തദാന മേഖലയിലെ മികവിനുള്ള 2018ലെ പുരസ്കാരം ഷിബു തെക്കേമറ്റത്തിന് സമ്മാനിച്ചു. മുനിസിപ്പൽ ചെയര്‍പേഴ്സൻ ബിജി ജോജോ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍മാൻ കുര്യാക്കോസ് പടവൻ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനജർ ഡോ. വ്യാസ് സുകുമാരൻ, ജില്ല എയ്ഡ്സ് കണ്‍ട്രോൾ ഓഫിസർ ഡോ. ട്വിങ്കൾ പ്രഭാകരൻ, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം കണ്‍വീനർ സാബു എബ്രഹാം, ജനമൈത്രി പൊലീസ് സി.ആർ.ഒ ബിനോയ് തോമസ് എന്നിവർ സംസാരിച്ചു. പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിൽ സർക്കാർ ആശുപത്രികളുടെ നേതൃത്വത്തിൽ ബോധവത്കരണവും പ്രദർശനവും നടത്തി. ജില്ലതല പരിപാടികളുടെ ഭാഗമായി കോട്ടയം നഗരത്തിൽ ബോധവത്കരണ റാലി നടത്തി. മാൾ ഓഫ് ജോയിൽ നടന്ന രക്തദാന ക്യാമ്പിൻെറ ഉദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി. അനിതകുമാരി നിർവഹിച്ചു. ബി.ഡി.കെ ജോയൻറ് സെക്രട്ടറി ഡോ. വിശാൽ റോയ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ എസ്. ശ്രീകുമാർ, മാൾ ഒഫ് ജോയ് മാനേജർ റോജു മാത്യു, അസി. മാനേജർ എ.ജി. അനീഷ് എന്നിവർ നേതൃത്വം നൽകി. 73 പേർ രക്തദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.