P9സൗദിയിൽ ഹൗസ്​ ഡ്രൈവർക്ക്​ ആശ്രിതരെ കൊണ്ടുവരാൻ സന്ദർശക വിസ

ഹൗസ് ഡ്രൈവർക്ക് ആശ്രിതരെ കൊണ്ടുവരാൻ സന്ദർശക വിസ സ്വന്തം ലേഖകൻ റിയാദ്: ഹൗസ് ഡ്രൈവർ പോലുള്ള ഗാർഹികവിസകളിൽ സൗദ ി അറേബ്യയിൽ ജോലി ചെയ്യുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാൻ സന്ദർശക വിസ അനുവദിക്കുന്നു. ഇൗ സൗകര്യം നേരേത്തയുണ്ടായിരുന്നെങ്കിലും അജ്ഞത കാരണം ആരും ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി. മറ്റു തൊഴിൽ വിസകളിലുള്ളവർക്ക് ആശ്രിതരെ കൊണ്ടുവരാൻ അനുവദിക്കുന്ന അതേതരം സന്ദർശകവിസ തന്നെയാണ് ഗാർഹിക തസ്തികകളിൽ ജോലിചെയ്യുന്നവർക്കും ലഭിക്കുന്നത്. നടപടിക്രമങ്ങളും ഏതാണ്ട് ഒരുപോലെയാണ്. ചെറിയ മാറ്റങ്ങൾ മാത്രമാണുള്ളത്. സൗദി വിദേശകാര്യ മന്ത്രാലയത്തിൻെറ വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഒാൺലൈനായി നൽകുന്ന അപേക്ഷയുടെ പ്രിൻറ് എടുത്ത് സ്പോൺസർ മുഖാന്തരം തുടർനടപടികൾ സ്വീകരിക്കണം. സ്പോൺസർ ഇൗ പ്രിൻറൗട്ടുമായി വിദേശകാര്യ മന്ത്രാലയത്തിൽ നേരിട്ട് ഹാജരായി വിസിറ്റിങ് വിസ സെക്ഷനിൽ തൻെറ ജീവനക്കാരൻ അയാളുടെ ആശ്രിതരെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് തടസ്സമില്ല എന്ന് നിശ്ചിത ഫോറത്തിൽ സമ്മതപത്രം നൽകണം. 30 റിയാൽ ഫീസും അടക്കണം. അത്രയും നടപടികൾ പൂർത്തീകരിച്ചുകഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽതന്നെ വിസ ലഭിക്കും. പിന്നീട് അത് ഏതെങ്കിലും വിസ സർവിസ് ഏജൻസികൾ വഴി സൗദി കോൺസുലേറ്റിൽനിന്ന് സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിച്ച് സൗദിയിലെത്താം. അടുത്ത ദിവസങ്ങളിലായി നിരവധി ഹൗസ് ഡ്രൈവർമാർക്ക് ഇങ്ങനെ ഫാമിലി വിസിറ്റിങ് വിസകൾ ലഭിച്ചെന്നും ധാരാളം ആളുകൾ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും റോയൽ ട്രാവൽസ് സൗദി ഒാപറേഷൻസ് മാനേജർ മുജീബ് ഉപ്പട പറഞ്ഞു. ഹൗസ് ഡ്രൈവർ മാത്രമല്ല, വീട്ടുജോലി, കാര്യസ്ഥ പണി, പൂന്തോട്ട പരിപാലകൻ, കൃഷിത്തൊഴിലാളി തുടങ്ങി എല്ലാത്തരം ഗാർഹിക ഗണത്തിൽപെടുന്ന വിസകളിലുള്ളവർക്കും ഇൗ രീതിയിൽ തങ്ങളുടെ ആശ്രിതർക്കുവേണ്ടി സന്ദർശക വിസ തരപ്പെടുത്താനാവും. അതേസമയം, ജനറൽ കാറ്റഗറിയിൽ ലേബർ, സാദാ ഡ്രൈവർ പോലുള്ള തസ്തികകളിലെ നിയന്ത്രണം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.