കോട്ടയത്ത്​ പുകയില വേട്ട: നാലുചാക്കുകളിലായി 3258 പാക്കറ്റ്​ പിടിച്ചെടുത്തു; നാല​ുപേർ അറസ്​റ്റിൽ

കോട്ടയം: കോട്ടയത്ത് വൻ പുകയില വേട്ട. നാലുചാക്കുകളിലായി 3258 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത് തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ചേന്നാട് പുളിത്തൊട്ടിയിൽ ഷഹീർ (30), കൊല്ലംപറമ്പിൽ അജ്മൽ (24), ഹുസൈൻ (22), വരിക്കാനിക്കുന്നേൽ സഹൽ (26) എന്നിവരെയാണ് വെസ്റ്റ് സി.എ വി.എസ്. പ്രദീകുമാറിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് ആവിഷ്കരിച്ച ഓപറേഷൻ 'റെയിൻബോ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരിവിരുദ്ധ സ്‌ക്വാഡിൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ വയസ്‌കരയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് ഭാഗത്ത് എത്തുന്ന ഇടവഴിയിലെ കടയിൽ ഹാൻസ് വിൽപന നടത്തുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിവൈ.എസ്.പി ആർ. ശ്രീകുമാറിൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കെ.കെ റോഡിൽ വാഹനത്തിലെത്തിയ സംഘത്തിൽനിന്ന് നാലുചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 3150 പാക്കറ്റ് ഹാൻസും 60 പാക്കറ്റ് രാജ എന്ന ലഹരിമരുന്നും 48 പാക്കറ്റ് കൂൾ ലിപ്പും പിടിച്ചെടുത്തു. തമിഴ്നാട്ടിൽനിന്ന് വിലകുറച്ച് കിട്ടുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ ചെറുകിട കച്ചവടക്കാർക്കാണ് വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൂൾ, ചാന്ദിനി, കേക്ക് തുടങ്ങിയ രഹസ്യകോഡുകളിലായിരുന്നു കൈമാറ്റം. ഇതര സംസ്ഥാന തൊളിലാളികൾ, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. വെസ്റ്റ് എസ്.ഐ രാധാകൃഷ്ണൻ നായർ, എ.എസ്.ഐമാരായ കെ.കെ. പ്രസാദ്, ബാബുരാജ്, സി.പി.ഒമാരായ കെ.വി. ഷാജി, ജോബി ജേക്കബ്, വൈശാഖ്, അനിൽ പി. കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.