കാലവർഷ​െമത്തി; കാറ്റിൽ മരം കടപുഴകി വ്യാപക നാശം

കോട്ടയം: കനത്ത കാറ്റിൽ മരം കടപുഴകി വ്യാപക നാശം. ഞായറാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ കാഞ്ഞിരം, കിളിരൂർ, മറിയപ്പള്ളി, പള്ളം ഭാഗങ്ങളിലാണ് നാശമുണ്ടായത്. കിളിരൂരിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കിളിരൂർ േക്ഷത്രത്തിന് ആലൂംചുവട്ടിൽചിറ കൂലിപ്പണിക്കാരാനായ എ.ആർ. രാജൻെറ വീടാണ് തകർന്നത്. അയൽവാസിയുടെ മൂന്നുമരങ്ങളാണ് കടപുഴകിയത്. പുളിമരം, മഹാഗണി, പെരുമരം എന്നിവ പതിച്ച് അടുക്കളഭാഗവും കുളിമുറിയും തകർന്നു. പാത്രങ്ങളടക്കം നശിച്ചു. ഭാര്യ രാജമ്മ, മകൻ രാജേഷ്, രാേജഷിൻെറ ഭാര്യ അനു, മക്കളായ നന്ദന, നിവേദ്യ എന്നിവർ ഈസമയം വീട്ടിലുണ്ടായിരുന്നു. ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി. പെയ്ൻറിങ് തൊഴിലാളിയായ രാജേഷ് മുറിയിൽ ഉറങ്ങുകയായിരുന്നു. ശബ്ദംകേട്ട് ഉണർന്നപ്പോൾ മേൽക്കൂരയിലെ ഓടുകൾ ദേഹത്തുവീണെങ്കിലും പരിക്കേറ്റില്ല. മറിയപ്പള്ളിയിൽ വീടിനുമുകളിൽ പ്ലാവ് വീണ് ഭാഗികമായി തകർന്നു. ഒറ്റക്കു താമസിക്കുന്ന മറിയപ്പള്ളി തൊട്ടിപ്പറമ്പില്‍ ശാന്തമ്മയുടെ (65) വീടിന് മുകളിലേക്കാണ് മരം വീണത്. വീടിൻെറ ഒരുഭാഗം തകര്‍ന്നു. ശാന്തമ്മ മറ്റൊരു മുറിയിലായതിനാല്‍ പരിക്കേറ്റില്ല. മേല്‍ക്കൂരയിലെ ഓട് വീണത് ശാന്തമ്മ കിടക്കുന്ന കട്ടിലിലാണ്. കനത്തകാറ്റിൽ മണിക്കൂറുകൾ വൈദ്യുതി നിലച്ചു. ചിലയിടങ്ങളിൽ ഏറെ വൈകിയാണ് പുനഃസ്ഥാപിച്ചത്. നഗരത്തിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി കോട്ടയം: മഴയിൽ നഗരത്തിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി. കാലവർഷത്തിൻെറ വരവറിയിച്ച് ഞായറാഴ്ച വൈകീട്ട് െപയ്ത മഴയിലാണ് നഗരത്തിലെ പ്രധാന റോഡുകളിലും ഉപറോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായത്. തിരുനക്കര ബസ് സ്റ്റാൻഡ്, ഗാന്ധിസ്ക്വയർ, സെൻട്രൽ ജങ്ഷൻ, ശാസ്ത്രി റോഡ്, നാഗമ്പടം ഇൻഡോർ സ്േറ്റഡിയം, സി.എം.എസ് കോളജ് റോഡ്, ചാലുകുന്ന്-ചുങ്കം റോഡ്, കെ.കെ റോഡിൽ കളത്തിപ്പടി ജങ്ഷനുസമീപം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട്. കാൽനടക്കാരാണ് ഏറെ വലഞ്ഞത്. ഓടകൾ പൂർണമായി അടഞ്ഞതാണ് പ്രശ്നമായത്. ശാസ്ത്രി റോഡിലെ വെള്ളക്കെട്ടിൽ കാൽനടക്കാർ ബുദ്ധിമുട്ടി. ഇരുചക്രവാഹന യാത്രക്കാരടക്കം ഏറെ പണിപ്പെട്ടു. നഗരത്തിൽ ഗതാഗതക്കുരുക്കും വലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.