വൈദ്യുതി മുടക്കം

പാലാ: ആണ്ടൂർക്കവല, ബ്രില്യൻറ്, മുത്തോലി, പുലിയന്നൂർ, മരോട്ടിച്ചുവട് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. വ്യാപാരി വാർഷിക പൊതുയോഗം പൊൻകുന്നം: മർച്ചൻറ്സ് അസോസിയേഷൻ പൊൻകുന്നം യൂനിറ്റിൻെറ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ബുധനാഴ്ച മൂന്നിന് വ്യാപാരഭവനിൽ നടത്തും. യൂനിറ്റ് പ്രസിഡൻറ് ടോമി ഡൊമിനിക് അധ്യക്ഷത വഹിക്കും. ബുധനാഴ്ച രണ്ടുമുതൽ പൊൻകുന്നത്തെ കടകൾ മുടക്കമായിരിക്കുമെന്ന് യൂനിറ്റ് സെക്രട്ടറി റെജി ജോർജ് അറിയിച്ചു. യൂനിറ്റ് സമ്മേളനം പൊൻകുന്നം: കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് യൂനിയൻ (ഐ.എൻ.ടി.യു.സി) യൂനിറ്റ് സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡൻറ് ആർ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ് കുര്യൻ, ജില്ല സെക്രട്ടറി അനസ് ഷുക്കൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്. ജയരാജ് (പ്രസി), ശാലിനി നാരായണൻ (വൈസ് പ്രസി), പി.പി. അൻസാരി (സെക്ര), എ.ആർ. സുനുകുമാർ (ജോ. സെക്ര), എം.എ. പരീത് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.