മലരിക്കൽ-ജനകീയ ടൂറിസം ഇൻഫർമേഷൻ ​െസൻറർ തുറന്നു

കോട്ടയം: മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കാഞ്ഞിരം കവലയിൽ വട്ടപ്പള്ളി ബിൽഡിങ്ങിൽ ആരംഭിച്ച മരിക്കൽ-ജനകീയ ടൂറിസം ഇൻഫർേമഷൻ സൻെററിൻെറ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ജനകീയ ടൂറിസം വികസനം എങ്ങനെ നടപ്പാക്കണമെന്നതിൻെറ ഉദാത്ത മാതൃകയാണ് മലരിക്കൽ ടൂറിസം കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. മീനച്ചിലാർ-മീനന്തറയാർ -കൊടൂരാർ നദി പുനർ സംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് മലരിക്കൽ ടൂറിസം കേന്ദ്രം വികസിപ്പിച്ചത്. ജല ടൂറിസത്തിനു പ്രാധാന്യം കണക്കിലെടുത്താണ് ഇൻഫർമേഷൻ കേന്ദ്രം തുറന്നത്. സൊസൈറ്റി പ്രസിഡൻറ് പി.എം. മണി അധ്യക്ഷതവഹിച്ചു. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതി കോഓഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വഞ്ചിയാത്ര, കായൽയാത്ര, തുഴച്ചിൽ പരിശീലനം, വലവീശൽ, ചൂണ്ട ഇടീൽ. തെങ്ങുചെത്ത്, ഓല മെടയൽ, സൈക്ലിങ്, താമരക്കുളം, വിശാലമായ ആമ്പൽ പൊയ്ക എന്നിവയാണ് ഓരോ സീസണുകളിലെയും ആകർഷണങ്ങൾ. ഇവ സംബന്ധിച്ച വിവരങ്ങൾ ഇൻഫർമേഷൻ ഓഫിസിൽനിന്ന് ലഭിക്കും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസി നൈനാൻ, മെംബർമാരായ ഷേർലി പ്രസാദ്, വീണ ആരുഷ്, സൊസൈറ്റി സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളി, പാടശേഖര സമിതി സെക്രട്ടറി കെ.ഒ. അനിയച്ചൻ, സി.ജി. മുരളീധരൻ, ബാബു കിളിരൂർ, പി.എ. രജി, പീറ്റർ നൈനാൻ, പി.കെ. പൊന്നപ്പൻ, സജു ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.