ഭക്തിനിറവില്‍ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിന് തുടക്കം

മറയൂർ: മൂന്നുദിവസം നീളുന്ന കോവില്‍ക്കടവ് ശ്രീമാരിയമ്മന്‍ ക്ഷേത്ര ഉത്സവ പരിപാടിക്ക് തുടക്കമായി. വ്യാഴാഴ്ച പു ലര്‍ച്ച കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തില്‍നിന്ന് തീര്‍ഥകുടമെടുത്ത് ആരംഭിച്ച പൂജാപരിപാടികള്‍ വൈകീട്ട് മാരിയമ്മന്‍ ക്ഷേത്രത്തിലെത്തി. വെള്ളിയാഴ്ച രാവിലെ എട്ടിന് മറയൂർ അരുണാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ഭക്തജനങ്ങളുടെ ഗരുഡന്‍ തൂക്കവും ശൂലം തറച്ചുള്ള കാല്‍യാത്രയും ആറ് കിലോമീറ്റര്‍ പിന്നിട്ട് കോവില്‍ക്കടവ് മാരിയമ്മന്‍ ക്ഷേത്രത്തിലെത്തിച്ചേരും. വൈകീട്ട് ഒമ്പതിന് കടുത്ത വൃതാനുഷ്ഠാനങ്ങള്‍ക്കൊടുവിലെ ഭക്തരുടെ അഗ്നിക്കുഴിയിറങ്ങലും തുടര്‍പൂജകളും ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് അഗ്നിച്ചട്ടിയെടുക്കലും തുടര്‍ന്ന് വിവിധ പൂജകള്‍ക്കും ശേഷം വൈകീട്ട് നാലോടെ നടക്കുന്ന ദേവീകലശ നിര്‍മാർജനത്തോടുകൂടി ഉത്സവ പരിപാടികള്‍ അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.