ആളൊഴിഞ്ഞ ആരോഗ്യവകുപ്പ് കെട്ടിടം സാമൂഹിക വിരുദ്ധരുടെ സങ്കേതം

രാജാക്കാട്: സാമൂഹിക വിരുദ്ധരുടെ സങ്കേതമായി രാജകുമാരി ഖജനാപ്പാറിയിലെ ആരോഗ്യവകുപ്പിൻെറ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം. സബ് സൻെററിൻെറ ഭാഗമായി നിര്‍മിച്ച കെട്ടിടം ഉപയോഗമില്ലാതെ കാടുകയറി നശിക്കുകയാണ്. രാജകുമാരി പഞ്ചായത്തിലെ തമിഴ് തോട്ടം തൊഴിലാളികള്‍ ഏറെയുള്ള ഖജനാപ്പാറയില്‍ ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സബ്സൻെററിൻെറ ഭാഗമായി ക്വാര്‍ട്ടേഴ്‌സ് കെട്ടിടമാണ് ആളൊഴിഞ്ഞ് അനാഥമായി കാടുകയറി നശിക്കുന്നത്. സബ്സൻെററിനോട് ചേര്‍ന്ന് എല്ലാവിധ സൗകര്യത്തോടും കൂടി ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കുന്നതിനു വേണ്ടിയാണ് കെട്ടിടം പണിതത്. എന്നാല്‍, ഇവിടെ താമസിക്കുന്നതിനു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കെട്ടിടം ഇപ്പോള്‍ നാശത്തെ നേരിടുകയാണ്. കെട്ടിടത്തിൻെറ ജനല്‍ ചില്ലുകളും മറ്റും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. മുന്‍വശത്തെ വാതില്‍ പൂട്ടിയിട്ടുണ്ടെങ്കിലും പുറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് രാത്രിയില്‍ മദ്യപസംഘങ്ങളും ശീട്ടുകളിസംഘങ്ങളും ഇവിടം കൈയടക്കിയിരിക്കുന്ന അവസ്ഥയാണ്. സാമൂഹിക വിരുദ്ധശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കെട്ടിടം സംരക്ഷിക്കുന്നതിനും സാമൂഹിക വിരുദ്ധശല്യത്തിനു പരിഹാരം കാണുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. സംരക്ഷണമില്ലാത്തതിനാല്‍ കോണ്‍ക്രീറ്റ് പാളികളടക്കം അടര്‍ന്ന് കെട്ടിടം അപകടാവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.