വോട്ടിനിട്ട് ചെയർമാനെ തെരഞ്ഞെടുത്തുവെന്ന് കത്ത് നൽകിയിട്ടില്ല -പി.ജെ. ജോസഫ്​

തൊടുപുഴ: വോട്ടിനിട്ട് ചെയർമാനെ തെരഞ്ഞെടുത്തുവെന്ന് െതരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിട്ടില്ലെന്ന് കേരള കോൺഗ ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. താൽക്കാലിക ചെയർമാനെ സംബന്ധിച്ച് കത്ത് നൽകിയോ എന്ന കാര്യം അറിയില്ല. ഇല്ലാത്ത കത്തിൻെറ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കി പാർട്ടിയെ തകർക്കാനാണ് ശ്രമം. പാർട്ടി ചെയർമാൻെറ അസാന്നിധ്യത്തിൽ ആർക്കാണ് ചുമതലയെന്ന കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകാറുണ്ട്. അത് സ്വാഭാവിക നടപടിക്രമമാണ്. ഭരണഘടനയെ കുറിച്ച് അറിവില്ലാത്തവർ പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നത്. കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം തീരുമാനിക്കേണ്ടത് സമവായത്തിലൂടെയാണ്. കമ്മിറ്റികൾ സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷം തെളിയിച്ചല്ല തീരുമാനിക്കേണ്ടതെന്നും ജോസഫ് പറഞ്ഞു. കോടതിയിൽ ജോസ് കെ. മാണി വിഭാഗം നൽകിയ കേസ് നിലനിൽക്കുന്നതിനാൽ ആഗസ്റ്റ് മൂന്നുവരെ സംസ്ഥാന കമ്മിറ്റി വിളിക്കാൻ കഴിയില്ല. സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്ന് പറയുന്നവർക്ക് പാർട്ടി ഭരണഘടന എന്താണെന്നുപോലും അറിയില്ലെന്നും ജോസഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.