പൊലീസുകാരനെ കൈയേറ്റം ചെയ്​ത യുവാവ്​ അറസ്​റ്റിൽ

കോട്ടയം: നഗരത്തിൽ ജോലിക്കിടെ പൊലീസുകാരനെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. കാരാപ്പുഴ കവലയിൽ വീട്ടിൽ രവീന്ദ്ര നെയാണ് (39) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് കോട്ടയം തിരുനക്കരയിലായിരുന്നു സംഭവം. ഇവിടെ ജോലിയിലുണ്ടായിരുന്ന കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരൻ കോട്ടയം മള്ളൂശ്ശേരി പ്രീതി ഭവനിൽ പ്രതീഷ് പ്രസാദിനെയാണ് (32) പ്രതി കൈയേറ്റം ചെയ്തത്. മദ്യലഹരിയിൽ യാത്രക്കാരെ അസഭ്യം പറഞ്ഞെത്തിയ പ്രതിയെ പറഞ്ഞയക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസുകാരനുമായി വാക്കേറ്റമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പൊലീസുകാരനെ മർദിച്ചു. സംഭവംകണ്ട് സമീപമുണ്ടായിരുന്ന പൊലീസുകാർ ഒാടിയെത്തിയാണ് ഇയാളെ പിടികൂടിയത്. പരിപാടികൾ ഇന്ന് കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ അദാലത് -രാവിലെ 11.00 ദർശന സാംസ്കാരിക കേന്ദ്രം: ദർശന ബുക്ക് റിവ്യൂ ഫോറം -വൈകു. 5.30 കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയം: ജില്ല ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം -രാവിലെ 10.00 കുമാരനല്ലൂര്‍ പുതുക്കുളങ്ങര ബലരാമ -ശ്രീകൃഷ്ണ സ്വാമിക്ഷേത്രം: ഉത്സവം -മ്യൂസിക് ഈവ് രാത്രി -8.00 തെള്ളകം ചൈതന്യ പാസ്റ്ററല്‍ സൻെറർ: ക്‌നാനായ കത്തോലിക്ക വിമൻസ് അസോസിയേഷന്‍ മാതൃസംഗമം -രാവിലെ 10.00 പള്ളിക്കത്തോട് പുല്ലാന്നിത്തകിടി സൻെറ് റീത്താസ് പള്ളി: തിരുനാള്‍, കൊടിയേറ്റ് -വൈകീട്ട് 4.45 തൃക്കോതമംഗലം കൊച്ചാലുംമൂട് ഓർത്തഡോക്സ് പള്ളി: ഓർമപ്പെരുന്നാൾ, കുർബാന -രാവിലെ 8.00 തൃക്കോതമംഗലം വി.എച്ച്.എസ് മൈതാനം: നാടൻപന്തുകളി-വൈകു. 3.00 അയ്മനം നരസിംഹസ്വാമി ക്ഷേത്രം: നരസിംഹജയന്തി ആഘോഷം, കളാഭിഷേകം -രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.