വീട്ടമ്മയുടെ മാല കവർന്ന മോഷ്​ടാവ്​ ഒരുമണിക്കൂറിനുള്ളിൽ കുടുങ്ങി

അയര്‍ക്കുന്നം: വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന മോഷ്്ടാവിനെ ഒരുമണിക്കൂറിനകം പിടികൂടി. തിരുവഞ്ചൂര്‍ വന്നല്ല ൂര്‍ക്കര കോളനി മാങ്കുളിയില്‍ ജയകൃഷ്ണനെയാണ് (25) പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ച അഞ്ചിന് കൊങ്ങാണ്ടൂര്‍ വഴിയമ്പലത്തുങ്കല്‍ മേരി ഫിലിപ്പിൻെറ മാലയാണ് കവർന്നത്. പുലര്‍ച്ച കതക് തുറന്ന സമയം വീട്ടില്‍ പ്രവേശിച്ച മോഷ്ടാവ് ഉറങ്ങുകയായിരുന്ന മേരിയുടെ മാല പൊട്ടിച്ചു. മേരി ഞെട്ടി ഉണര്‍ന്നെങ്കിലും മാലയുടെ പകുതിയുമായി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഉടൻ വീട്ടുകാര്‍ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കോട്ടയം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, അയര്‍ക്കുന്നം എസ്‌.ഐ കെ.എ. മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.