ഹൈസ്‌കൂൾ അധ്യാപക ശിൽപശാല

തിരുവല്ല: ജില്ലയിലെ 14 കേന്ദ്രങ്ങളിൽ ആരംഭിച്ചു. തിരുവല്ല, പത്തനംതിട്ട എന്നീ വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകർക് കുള്ള ശിൽപശാല നാലുദിവസം നീളും. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്‌കൂളിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ. ശാന്തമ്മ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരള ജില്ല പ്രോജക്ട് ഓഫിസർ ഡോ. ആർ. വിജയമോഹനൻ, ഡയറ്റ് പ്രിൻസിപ്പൽ പി. ലാലിക്കുട്ടി, ജില്ല വിദ്യാഭ്യാസ ഓഫിസർ ജി. ഉഷ, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. ഗീത, സി.ആർ.സി കോഓഡിനേറ്റർ രാധിക വി. നായർ എന്നിവർ സംസാരിച്ചു. ജില്ലയിലെ 1512 അധ്യാപകരാണ് പങ്കെടുക്കുന്നത്. രണ്ടാംഘട്ട ശിൽപശാല 17ന് ആരംഭിക്കും. മാലിന്യക്കൂമ്പാരത്തിൽനിന്ന് രാജൻ പുതുജീവിതത്തിലേക്ക് തിരുവല്ല: പാലത്തിനടിയിലെ മാലിന്യക്കൂമ്പാരത്തിന് നടുവിലെ ജീവിതത്തിൽനിന്ന് രാജൻ മുക്തനായി. ആക്രിസാധനങ്ങൾ പെറുക്കി എം.സി റോഡിലെ മഴുവങ്ങാട് ചിറ പാലത്തിനു താഴെയുള്ള മാലിന്യക്കൂനയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി രാജനാണ് (57) പുതുജീവിതത്തിലേക്ക് വഴിയൊരുങ്ങിയത്. മഴക്കാലപൂർവ ശുചീകരണ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യനീക്കം ശക്തമാക്കിയതോടെയാണ് പാലത്തിനടിയിൽ കഴിഞ്ഞിരുന്ന രാജനെ കണ്ടെത്തിയത്. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറി എസ്. ബിജുവിൻെറ നേതൃത്വത്തിൽ ഇയാളെ പുനരധിവസിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ പത്തനാപുരം ഗാന്ധിഭവൻ ഇയാളെ ഏറ്റെടുക്കാൻ സന്നദ്ധമായി. രാജൻെറ ദുരിതജീവിതം സംബന്ധിച്ച് 'മാധ്യമം' ആറുമാസം മുമ്പ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പൊലീസിൻെറ സഹായത്തോടെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദേവദത്തൻ, ധന്യ എന്നിവർ ചേർന്ന് ഗാന്ധിഭവനിൽ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.