കളഞ്ഞുകിട്ടിയ ​സ്വർണം തിരി​െക നൽകി മത്സ്യവ്യാപാരി മാതൃകയായി

കോട്ടയം: വഴിയിൽ . വാരിശ്ശേരി കടലോരം ഫിഷറീസ് ഉടമ കാഞ്ഞിരം കറുകശ്ശേരിൽ അബ്ദുൽസലാമാണ് മാതൃകയായത്. കൈപ്പുഴ സ്വദ േശി രതീഷിൻെറ ഒരുപവൻ കൈചെയിനാണ് നഷ്ടമായത്. കഴിഞ്ഞമാസം 28നാണ് സംഭവം. പണയമെടുത്ത് പമ്പിൽനിന്ന് പെട്രോൾ നിറച്ചശേഷം ബൈക്കിൽ പോകവെ സ്വർണം റോഡിൽ കൈചെയിൻ വീഴുകയായിരുന്നു. കടയുടെ മുന്നിലെ റോഡിൽനിന്നാണ് സ്വർണം അബ്ദുൽസലാമിന് കിട്ടിയത്. ഉടമ ആരെന്ന് അറിയാൻ സ്വർണം കിട്ടിയവിവരം എഴുതി പതിപ്പിച്ചു. ദിവസങ്ങൾക്കുശേഷം അടയാളസഹിതം ഉടമ എത്തുകയായിരുന്നു. മാനേജർ ഇല്ലിക്കൽ പത്തിൽ അഷ്റഫിൽനിന്ന് രതീഷ് സ്വർണം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.