ശുചീകരണത്തിനു തുടക്കം; മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം

പാറത്തോട്: പാറത്തോട് പഞ്ചായത്തിലെ തോടുകളിലും റോഡുകളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശുചീകരണത്തിനു തുടക്കമിട്ടു. സമ്പൂർണ ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെയാണിത്. ദേശീയ പാതയിൽ ഇരുപത്തിയാറാം മൈൽ മുതൽ ചിറ്റടിവരെയും കൂവപ്പള്ളി മുതൽ ഇരുപത്തിയാറാം മൈൽവരെയുമാണ് പ്രവർത്തനം. പാതയോരത്തെ കാടുകൾ വെട്ടിത്തെളിച്ചു. കുടുംബശ്രീ, ആരോഗ്യവകുപ്പ്, തൊഴിലുറപ്പ് തുടങ്ങിയ വിവിധ വിഭാഗങ്ങൾ പങ്കാളിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.പി. സുശീലൻ, അംഗങ്ങളായ ഡയസ് കോക്കാട്ട്, വർഗീസ് കൊച്ചുകുന്നേൽ, റസീന മുഹമ്മദ് കുഞ്ഞ്, മാർട്ടിൻ തോമസ്, കെ.യു. അലിയാർ, ഷേർളി തോമസ്, വി.എം. ഷാജഹാൻ, ജോസഫ് പടിഞ്ഞാറ്റ, ഫിലോമിന റെജി, ടി.എം. ഹനീഫ, സജി വർഗീസ്, ജോളി ഡൊമിനിക്, മോൻസി ജേക്കബ്, ടെസി വർഗീസ്, ജയ ജേക്കബ്, വി.ഇ.ഒമാരായ പദ്മകുമാർ, എച്ച്.ഐ. നാസറുദ്ദീൻ, ബാലഗോപാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.