പെന്‍സില്‍ ക്യാമ്പ്: യങ്​ മെ​േൻറഴ്‌സ് പരിശീലനം തുടങ്ങി

കോട്ടയം: മാലിന്യ സംസ്‌കരണം കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി നടത്തുന്ന 'പെന്‍സില്‍' അവധിക്കാല ക്യാമ്പിൻെറ ഭാഗ മായി യങ് മെേൻറഴ്‌സ് പരിശീലനം ആരംഭിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുംനിന്ന് തെരഞ്ഞെടുത്ത 15നും 20നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ഹരിതകേരളം മിഷൻ, കില, കുടുംബശ്രീ, ശുചിത്വമിഷൻ, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി ബാലസഭകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ക്യാമ്പ് ഇവരുടെ നേതൃത്വത്തിലാകും നടത്തുക. പങ്കെടുക്കുന്നവർക്കുള്ള കൈപ്പുസ്തകത്തിൻെറ വിതരണോദ്ഘാടനം കലക്‌ടറേറ്റില്‍ കലക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ഷെഫീഖ് പുസ്തകം ഏറ്റുവാങ്ങി. ഹരിതകേരളം മിഷനും കിലയും ചേര്‍ന്നാണ് പുസ്തകം തയാറാക്കിയത്. സബ് കലക്ടര്‍ ഈശ പ്രിയ, ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി. രമേഷ്, ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. അറ്റകുറ്റപ്പണി: നാലുകോടി റെയില്‍വേ ഗേറ്റ് അടച്ചിടും കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി ചങ്ങനാശ്ശേരി-തിരുവല്ല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ നാലുകോടി റെയില്‍വേ ഗേറ്റ് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ ബുധനാഴ്ച വൈകീട്ട് ആറുവരെ അടച്ചിടും. ഐ.എച്ച്.ആർ.ഡി 11ാം ക്ലാസ് പ്രവേശനം കോട്ടയം: ഐ.എച്ച്.ആർ.ഡിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2019 ജൂണ്‍ ഒന്നിന് 20 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാര്‍ക്ക് പ്രായപരിധി 22. അപേക്ഷ ഫോറവും വിവരങ്ങളും സ്‌കൂളുകളിലും www.ihrd.ac.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം േമയ് 30ന് വൈകീട്ട് മൂന്നിനകം അതത് കേന്ദ്രങ്ങളിലെ സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. ഫോൺ: 0471 2322985, 2322501.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.