ശ്രവണ-സംസാര വൈകല്യമുള്ളവർക്ക്​ തൊഴിലധിഷ്​ഠിത പ്രവേശനം

തിരുവല്ല: തുകലശേരി സി.എസ്.ഐ വൊക്കേഷനൽ ഹയർ സെക്കൻഡറി ബധിരവിദ്യാലയത്തിൽ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി പ്രവേശനത് തിന് ശ്രവണ-സംസാര വൈകല്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബധിരർക്കുള്ള എസ്.എസ്.എൽ.സിയോ തത്തുല്യ കോഴ്സുകളോ പാസായവർക്ക് അപേക്ഷിക്കാം. താമസവും ഭക്ഷണവും സൗജന്യമാണ്. അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, ബാങ്കിങ് ആൻഡ് ഇൻഷുറൻസ് സർവിസ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. നിർദിഷ്ട ഫോറം സ്കൂൾ ഓഫിസിൽനിന്ന് പ്രവൃത്തി ദിനങ്ങളിൽ ലഭിക്കും. വിലാസം: പ്രിൻസിപ്പൽ സി.എസ്.ഐ വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ്, തുകലശേരി, തിരുവല്ല. പിൻ -6891010. ഫോൺ: 9947119599.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.