ഐ.ഐ.ടി സംഘം സന്ദർശിച്ചു; നാഗമ്പടം പഴയപാലം ജൂൺ ആദ്യം പൊളിക്കും

കോട്ടയം: സ്ഫോടനത്തിലും കുലുങ്ങാതിരുന്ന നാഗമ്പടം പഴയപാലം മുറിച്ചുനീക്കാൻ തീരുമാനം. ജൂൺ ആദ്യവാരമാകും ഇത്. പാ ലത്തിൻെറ ആർച്ചുകൾ ആദ്യം മുറിച്ചുമാറ്റും. തുടർന്ന് പാലം പൊളിച്ചുമാറ്റാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടി സംഘം ശനിയാഴ്ച പാലം സന്ദർശിച്ചു. ഇവരുടെ വിദഗ്ധ അഭിപ്രായംകൂടി കണക്കിലെടുത്താണ് തീരുമാനം. തുടർജോലികളിലും ഇവരുെട മേൽനോട്ടമുണ്ടാകും. പാലം െപാളിക്കുന്ന ദിവസം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം 24 മണിക്കൂർ നിർത്തിെവക്കും. പാലത്തിൻെറ ബലം കേന്ദ്രീകരിച്ചിരിക്കുന്നത് ആർച്ചുകളിലാണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത് മുറിച്ചുമാറ്റി പാലത്തിൻെറ ലോഡ് കുറക്കും. ആർച്ചുകൾ മുഴുവനായി മുറിച്ചുനീക്കുന്നതോെട ദുർബലമാകുന്ന പാലം തനിയെ തകരാനും സാധ്യതയുണ്ട്. ഇല്ലെങ്കിൽ കട്ടറുകൾ ഉപയോഗിച്ച് പാലം മുറിച്ചുനീക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. താഴെ സ്റ്റീൽ ബ്ലോക്കുകൾ നിരത്തി താങ്ങ് നൽകും. വലിയ കോൺക്രീറ്റ് കട്ടറുകൾ ഉപയോഗിച്ച് മുറിച്ച‌ുമാറ്റുന്ന ഭാഗങ്ങൾ ക്രെയിൻ ഉപയോഗിച്ച‌് നീക്കും. വലിയ സ്റ്റീൽ ബ്ലോക്കുകൾ എത്തിക്കാൻ സമയം ആവശ്യമാണ്. ഇതിനൊപ്പം 24 മണിക്കൂർ ട്രെയിൻ ഗതാഗത നിയന്ത്രണത്തിന് റെയിൽവേ ഉന്നതതലത്തിൽനിന്ന് അനുമതിയും വേണം. ഇതനുസരിച്ചാകും അന്തിമതീരുമാനം. നിലവിൽ ജൂൺ ആദ്യവാരം വലിയ തിരക്കില്ലാത്ത ശനിയാഴ്ച പൊളിച്ചുനീക്കാനാണ് ധാരണ. ചിലപ്പോൾ 36 മണിക്കൂർ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം വേണ്ടിവന്നേക്കും. ഇതിൽ പിന്നീടാകും തീരുമാനം. ഇതിൻെറ ഭാഗമായി പാസഞ്ചറുകൾ റദ്ദാക്കുകയും എക്സ്പ്രസ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്യും. പൊളിച്ചുനീക്കലിൻെറ വിശദമായ രൂപരേഖ അടുത്ത ദിവസം ഉദ്യോഗസ്ഥർ ഐ.ഐ.ടി സംഘത്തിന് നൽകും. ഇത് പരിശോധിച്ച് ഇവർ നിർദേശിക്കുന്ന മാറ്റങ്ങളും പരിഗണിച്ചാകും പൊളിച്ചുനീക്കൽ. കഴിഞ്ഞദിവസങ്ങളിലായി റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്കൊടുവിലാണ് മുറിച്ചുമാറ്റാൻ തീരുമാനമായത്. ശനിയാഴ്ച എത്തിയ ഐ.ഐ.ടി സംഘവും ഇത് ശരിെവച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകർക്കാനുള്ള രണ്ട് ശ്രമവും പാളിയതോടെയാണ് മറിച്ചുമാറാൻ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.