കേരള കോൺഗ്രസ്​​ ഐക്യത്തിനു​ വേണ്ടി മന്ത്രിസ്​ഥാനം വരെ ത്യജിച്ചു​ -പി.ജെ. ജോസഫ്​

പാലാ: കേരള കോൺഗ്രസിൻെറ ഐക്യത്തിനുവേണ്ടി മന്ത്രിസ്ഥാനം വരെ ത്യജിച്ചിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ച െയർമാൻ പി.ജെ. ജോസഫ്. എൽ.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രിയായിരിക്കുമ്പോൾ സ്ഥാനം രാജിവെച്ചാണ് കേരള കോൺഗ്രസ് ഏകീകരണത്തിൻെറ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ സംഘടിപ്പിച്ച കെ.എം. മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്. കേരളത്തിലെ കർഷക തൊഴിലാളികൾക്കും കർഷകർക്കും കെ.എം. മാണി താങ്ങും തണലുമായിരുന്നു. പാവപ്പെട്ടവരുടെ കാരുണ്യനാഥനായി മാണി ജനമനസ്സുകളിൽ ജീവിക്കുമെന്നും ജോസഫ് പറഞ്ഞു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആമുഖപ്രഭാഷണം നടത്തി. പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, നേതാക്കളായ ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, സ്റ്റീഫൻ ജോർജ്, എം. മോനിച്ചൻ, ഇ.ജെ. ആഗസ്തി, എം.എസ്. ജോസ്, ബേബി ഉഴുത്തുവാൽ, ജോസ് ടോം, മുഹമ്മദ് ഇക്ബാൽ, പ്രിൻസ് ലൂക്കോസ്, സണ്ണി തെക്കേടം, ബിജി ജോജോ, ഡോ. ബാബു സെബാസ്റ്റ്യൻ, ഉഷാലയം ശിവരാജൻ, രാകേഷ് ഇടപ്പുര, ഫിലിപ്പ് കുഴികുളം, സിബി ഓടക്കൽ, പെണ്ണമ്മ ജോസഫ്, സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ, ജോസി പി. തോമസ്‌, പ്രസാദ് ഉരുളികുന്നം, ഷിബു ലൂക്കോസ്, ഷിജോ തടത്തിൽ, സി.ആർ. സുനു, കഞ്ഞുമാൻ മാടപ്പാട്ട് എന്നിവർ സംസാരിച്ചു. രാവിലെ പാലാ കത്തീഡ്രൽ ദേവാലയത്തിൽ ഫാ. ഷാജി പുന്നത്താനത്തുകുന്നേൽ കുർബാന അർപ്പിച്ചു. തുടർന്ന് കെ.എം. മാണി അന്ത്യവിശ്രമം കൊള്ളുന്ന കത്തീഡ്രൽ പള്ളിയിലെ കബറിടത്തിൽ മാർ ജേക്കബ് മുരിക്കൻ, കത്തീഡ്രൽ പള്ളി വികാരി സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്നിവരുടെ നേതൃത്വത്തിൽ ഒപ്പീസും പ്രാർഥനയും നടത്തി. ജോസ് കെ. മാണി എം.പിയും കുടുംബാംഗങ്ങളും പ്രാർഥന ചടങ്ങുകളിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.