വോട്ട്​ നിഷേധിക്കപ്പെട്ടവർ ഒത്തുചേർന്നു

നെടുങ്കണ്ടം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ ഉൾപ്പെട്ട ഉടുമ്പൻചോല നിയമസഭ മണ്ഡലത്തിൽ വോട്ട് നിഷേധിക്കപ്പെട്ടവരുടെ യോഗം യു.ഡി.എഫ് നേതൃത്വത്തിൽ ചേർന്നു. കരട് വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നവരിൽ പലർക്കുമാണ് അന്തിമ ലിസ്റ്റിൽ പേരില്ലാത്തതുമൂലം വോട്ട്് ചെയ്യാൻ കഴിയാതെവന്നത്. പേര്്് നീക്കംചെയ്യപ്പെട്ടവരിൽ 90 ശതമാനവും യു.ഡി.എഫ് വോട്ടുകളാണെന്നാണ് ആക്ഷേപം. താമസം മാറിയെന്നും മറ്റും കാരണം പറഞ്ഞ് വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് വെട്ടിമാറ്റുകയായിരുന്നുവെന്നാണ് ആരോപണം. വർഷങ്ങളായി ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ താമസിക്കുന്നവരുടെ പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ബി.എൽ.ഓമാരെ സ്വാധീനിച്ച് രാഷ്ട്രീയ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് വോട്ടർമാരെ നീക്കം ചെയ്തതെന്നും ഇതിനെതിരെ നിയമപോരാട്ടം ആരംഭിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. നെടുങ്കണ്ടം പഞ്ചായത്തിൽ മാത്രം ആയിരത്തിലധികം പേർക്ക് വോട്ടുകളാണ് അപ്രത്യക്ഷമായത്. ഉടുമ്പൻചോല, നെടുങ്കണ്ടം, കരുണാപുരം, സേനാപതി, ശാന്തമ്പാറ പഞ്ചായത്തുകളിൽനിന്നാണ് വ്യാപകമായി വോട്ടർമാരെ നീക്കംചെയ്തിരിക്കുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി എം.എൻ. ഗോപി, സേനാപതി വേണു, ഇ.കെ. വാസു, ബെന്നി കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.