സ്വര്‍ണപ്പണയം തിരികെ എടുത്തപ്പോള്‍ മുക്കുപണ്ടമെന്ന് പരാതി

അയര്‍ക്കുന്നം: അയര്‍ക്കുന്നം സർവിസ് സഹകരണ ബാങ്കില്‍ പണയംവെച്ച സ്വര്‍ണം തിരികെ എടുത്തപ്പോള്‍ മുക്കുപണ്ടമെന് ന് പരാതി. സ്വർണത്തിൻെറ തൂക്കത്തിലും കുറവെന്ന് പരാതി. അയര്‍ക്കുന്നം അമയന്നൂര്‍ ചപ്പാത്ത് പടിഞ്ഞാറെക്കര കരോട്ട് എം.കെ. ബേബിയാണ് അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് സ്വര്‍ണ വളകളായിരുന്നു ഇദ്ദേഹം ബാങ്കില്‍ പണയം വെച്ചിരുന്നത്. ഒരു വള കുറച്ചുനാള്‍ മുമ്പ് എടുത്തു. ബാക്കിവന്ന ഒരുവള കഴിഞ്ഞ 30ന് എടുത്തു. വീട്ടില്‍ വന്ന് പരിശോധിച്ചപ്പോളാണ് തൂക്കം കുറവെന്ന് സംശയം തോന്നിയത്. അപ്പോള്‍ തന്നെ ബാങ്കിലേക്ക് ഫോണ്‍ വിളിച്ച് പറഞ്ഞു. പിറ്റേദിവസം മേയ് ഒന്നിന് അവധിയാണെന്നും രണ്ടിന് ബാങ്കില്‍ എത്താനും ബാങ്ക് അധികൃതര്‍ പറഞ്ഞു. രണ്ടിന് ബാങ്കില്‍ ചെല്ലുന്നതിന് മുമ്പ് സ്വര്‍ണപ്പണിക്കാരനെക്കൊണ്ട് വള പരിശോധിച്ചു. തുടര്‍ന്നാണ് മുക്കു പണ്ടമാണെന്നും ആറ് ഗ്രാം ഉണ്ടായിരുന്ന വളക്ക് 5.100 തൂക്കം മാത്രമേയുള്ളൂ എന്നും കണ്ടെത്തിയത്. തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കി. സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ ബോധ്യപ്പെട്ടുപോകണമെന്നും വീട്ടില്‍ ചെന്നശേഷം മുക്കുപണ്ടമാണെന്നോ തൂക്കം കുറവാണെന്നോ പറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നതായി ബേബി പറയുന്നു. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്‌.ഐ പറഞ്ഞു. എസ്.വി.ഇ.പി അക്കൗണ്ടൻറ് അപേക്ഷിക്കാം കോട്ടയം: കുടുംബശ്രീ മിഷൻ മുഖേന വൈക്കം ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പ്രോഗ്രാമിൽ ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 430 രൂപ) അക്കൗണ്ടൻറിനെ നിയമിക്കും. വൈക്കം ബ്ലോക്കിന് കീഴിൽ വരുന്ന പഞ്ചായത്തുകളിലെ കുടുംബശ്രീ അയൽക്കൂട്ട കുടുംബങ്ങളിൽനിന്നുള്ള ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ടിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ അപേക്ഷയും ബയോഡാറ്റയും ജില്ല മിഷൻ കോഓഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, ജില്ല പഞ്ചായത്ത് ഭവൻ, കോട്ടയം -02 എന്ന വിലാസത്തിൽ ഈ മാസം 15ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2302049.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.