കാറും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ചു

അടിമാലി: ആനച്ചാലിന് സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളത്തൂവൽ ശല്യാംപാറ കൃഷ്ണവിലാസം കെ.കെ. സന്തോഷ് (49), ശല്യാംപാറ മഴുവച്ചേരി സാൻറി (52) എന്നിവർക്കാണ് പരിക്ക്. അടിമാലിയിൽനിന്ന് മൂന്നാറിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിേക്കറ്റി ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.