പ്രളയപുനരധിവാസ പദ്ധതി: പീപിൾസ്​ ഫൗണ്ടേഷൻ ഭവനസമർപ്പണം ഇന്ന്​

ചങ്ങനാശ്ശേരി: പ്രളയപുനരധിവാസ പദ്ധതികളുടെ ഭാഗമായി പീപിൾസ് ഫൗണ്ടേഷൻ നിർമിച്ച രണ്ടുവീടുകൾ ശനിയാഴ്ച നാടിന് സമർപ്പിക്കും. ചങ്ങനാശ്ശേരി മാർക്കറ്റ് റോഡിനുസമീപത്തെ കാക്കാംതോടും പൂവം കോളനിയിലും താമസിക്കുന്ന രണ്ട് നിർധന കുടുംബത്തിനാണ് വീടുകൾ നിർമിച്ചുനൽകുന്നത്. ജമാഅത്തെ ഇസ്ലാമി സേവനവിഭാഗമായ ഐഡിയൽ റിലീഫ് വിങ്, സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകരുടെ നേതൃത്വത്തിൽ 60 ദിവസംകൊണ്ടാണ് ഭവനനിർമാണം പൂർത്തിയാക്കിയത്. ഇതിനൊപ്പം പ്രളയബാധിത മേഖലയായ ചങ്ങനാശ്ശേരിയിലെയും കുട്ടനാട്ടിെലയും അഞ്ചുവീടുകളുടെ നിർമാണവും ഏറ്റെടുത്തിട്ടുണ്ട്. പ്രളയകാലത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നാണ് സേവന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. ക്യാമ്പിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് ആളുകൾ മടങ്ങിയെങ്കിലും അവരുടെ വീടുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ, കുടിവെള്ളം, ഭക്ഷണവിതരണം, ചികിത്സ, പുസ്തകക്കിറ്റ് എന്നിവയടക്കം വിതരണം ചെയ്തിരുന്നു. സാമ്പത്തിക സഹായം ലക്ഷ്യമിട്ട് വിവിധപ്രദേശങ്ങളിൽ പലിശരഹിത അയൽക്കൂട്ട സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വൈകീട്ട് നാലിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുസമീപത്തെ അൽ-ഇഹ്സാൻ ഇസ്ലാമിക് സൻെററിൽ ഭവനസമർപ്പണ സമ്മേളനം സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം. അബ്ദുസ്സമദ് അധ്യക്ഷതവഹിക്കും. പീപിൾസ് ഫൗണ്ടേഷൻ സംസ്ഥാന സമിതിയംഗം ഹക്കീം പാണാവള്ളി മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാേശ്ശരി നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, പീപിൾസ് ഫൗേണ്ടഷൻ സംസ്ഥാന പുനരധിവാസ കൺവീനർ അയ്യൂബ് തിരൂർ എന്നിവർ താക്കോൽദാനം നിർവഹിക്കും. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു, വില്ലേജ് ഓഫിസർ പി.െജ. ആൻറണി, ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് അർച്ചന പ്രജിത്, പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് പി.എസ്.പി. റഹിം, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എസ്. മുഹമ്മദ് ഫുവാദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. നൗഷാദ്, നിസാർ അഹമ്മദ്, കെ.എ. അനീസുദ്ദീൻ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.