തണല്‍ ഡയാലിസിസ് സെൻറര്‍ ഉദ്ഘാടനം ചെയ്തു

തണല്‍ ഡയാലിസിസ് സൻെറര്‍ ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട: എം.ഇ.എസ് ജങ്ഷനില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തണല്‍ ഡയാലിസിസ് സൻെററിൻെറ ഉദ്ഘാടനം കിംസ് ഡയറക്ടര്‍ ഡോ. എം.എ. മുഹമ്മദ് നിര്‍വഹിച്ചു. തണല്‍ ചെയര്‍മാന്‍ പി.എ. ഹാഷിം അധ്യക്ഷതവഹിച്ചു. ആലുവ ഹീമോഫീലിയ സൻെറര്‍ ഡയറക്ടര്‍ ഡോ. വിജയകുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ബല്‍ക്കീസ് നവാസ്, തണല്‍ സെക്രട്ടറി നാസര്‍ വടകര, ഡോ. ഫുഖാറലി, ഡോ മുബശ്ശിര്‍, സുബൈര്‍ മൗലവി, മുഹമ്മദ് ഉനൈസ് മൗലവി, കൗണ്‍സിലര്‍മാരായ നിസാര്‍ ഖുര്‍ബാനി, വി.പി. നാസര്‍, മജീദ് വട്ടക്കയം, അബ്ബാസ് പാറയില്‍, കെ.പി. ഷഫീഖ്, വി.എ. നജീബ് എന്നിവര്‍ സംസാരിച്ചു. മതത്തിൻെറ മാനവികമുഖം വികൃതമാക്കുന്നവര്‍ക്കെതിരെ ജാഗ്രതവേണം -കെ.എന്‍.എം ഈരാറ്റുപേട്ട: മതത്തിൻെറ മാനവികമുഖം വികൃതമാക്കുന്നവര്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും നിരപരാധികളെ കൊന്നുതള്ളി മതത്തിൻെറ പേരില്‍ അവകാശവാദം ഉന്നയിക്കുന്നവര്‍ മനുഷ്യ സമൂഹത്തിൻെറ പൊതു ശത്രുവാണെന്നും കെ.എന്‍.എം ജില്ല സമ്പൂര്‍ണ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഇരാറ്റുപേട്ടയില്‍ നടന്ന യോഗം കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. മുഹമ്മദ് ഹാഷിം ആലപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹകസമിതി അംഗം സയ്യിദലി സ്വലാഹി വയനാട്, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ശുക്കൂര്‍ സ്വലാഹി, കെ.എന്‍.എം ജില്ല പ്രസിഡൻറ് എം.പി. അസ്ഹര്‍ ഫാറൂഖി, ജില്ല സെക്രട്ടറി നാസര്‍ മുണ്ടക്കയം, ഭാരവാഹികളായ ഇര്‍ഷാദ് കെ.എം, ടി.എച്ച്. നസീര്‍, ജാഫര്‍ പി.എച്ച്. ഈരാറ്റുപേട്ട, പി.പി.എം. നൗഷാദ്, എച്ച്. ഷാജഹാന്‍, നിസാം ചങ്ങനാശ്ശേരി, ഐ.എസ്.എം ജില്ല പ്രസിഡൻറ് ടി.എ. ഷിഹാബുദ്ദീന്‍, അക്ബര്‍ സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.