വോട്ടുയന്ത്രങ്ങൾ കനത്ത കാവലിൽ

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ കോട്ടയം മണ്ഡലത്തിലെ വോട്ടുയന്ത്രങ്ങള്‍ കോട്ടയം നഗ രത്തിലെ വിവിധ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. വോട്ടിങ് ദിനത്തില്‍ രാത്രി കലക്ഷന്‍ സൻെററുകളില്‍ എത്തിച്ച ഇവ സ്‌ട്രോങ് റൂമുകളിലാക്കുന്ന നടപടി ബുധനാഴ്ച രാവിലെയാണ് പൂര്‍ത്തിയായത്. കോട്ടയം, ഏറ്റുമാനൂര്‍, പിറവം മണ്ഡലങ്ങളിലെ യന്ത്രങ്ങള്‍ കോട്ടയം എം.ഡി സെമിനാരി സ്‌കൂളിലും പുതുപ്പള്ളി മണ്ഡലത്തിലേത് ബസേലിയോസ് കോളജിലും പാലാ, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലേത് കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. കേന്ദ്ര സായുധ പൊലീസും കേരള പൊലീസും കാവലുണ്ട്. ഉത്സവമേഖലയായി പ്രഖ്യാപിച്ചു കോട്ടയം: മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൻെറ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം 29വരെ കലക്ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. എംപ്ലോയബിലിറ്റി സൻെററില്‍ അഭിമുഖം കോട്ടയം: എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിൻെറ ഭാഗമായ എംപ്ലോയബിലിറ്റി സൻെററില്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ടെലികോളര്‍ തസ്തികയിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം 26ന് നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. 22നും 30നും ഇടയില്‍ പ്രായമുള്ളവര്‍ ബയോഡാറ്റയുമായി വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടയം കലക്ടറേറ്റിലെ എംപ്ലോയബിലിറ്റി സൻെററില്‍ എത്തണം. ഫോൺ: 0481-2563451, 2565452.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.