വീടകങ്ങളിൽ ഒതുങ്ങിയ പലർക്കും ആത്​മാഭിമാനത്തി​െൻറ കന്നിവോട്ട്​

വീടകങ്ങളിൽ ഒതുങ്ങിയ പലർക്കും ആത്മാഭിമാനത്തിൻെറ കന്നിവോട്ട് പെരിന്തൽമണ്ണ: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ ആത്മാഭിമാനത്തോടെ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്തവണ. വീടകങ്ങളിൽ ഒതുങ്ങിക്കൂടിയ ഭിന്നശേഷിക്കാരെ തെരഞ്ഞെടുപ്പ് കമീഷ‍ൻെറ െചലവിൽ ബൂത്തിലെത്തിച്ച സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പായി. സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ പട്ടിക തയാറാക്കി ഇവരെ ബൂത്തിലെത്തിക്കാൻ വാഹനങ്ങളും സ്ട്രച്ചറടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. മുൻഗണന കാർഡ് നൽകിയിരുന്നതിനാൽ ബൂത്തിലെത്തിയ ഉടൻ വോട്ട് ചെയ്ത് മടങ്ങാനായി. സംസ്ഥാനത്ത് 2015ലെ സർവേ പ്രകാരം എട്ട് ലക്ഷത്തിനടുത്ത് ഭിന്നശേഷിക്കാരുണ്ട്. തെരഞ്ഞെടുപ്പ് കമീഷനും സാമൂഹികനീതി വകുപ്പും ക്രോഡീകരിച്ച കണക്ക് പ്രകാരം ഇത്തവണ ഭിന്നശേഷി വോട്ടർമാരുടെ എണ്ണം 1.82 ലക്ഷമാണ്. കോഴിക്കോട് ജില്ലയിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 25,000 പേരും മലപ്പുറം ജില്ലയിൽ 18,000 പേരുമുണ്ട്. നാൽപത് വയസ്സായിട്ടും വോട്ട് രേഖപ്പെടുത്താത്തവർപോലും ഇത്തവണ വോട്ട് െചയ്തു. സർക്കാർ സംവിധാനത്തോടൊപ്പം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും സഹായവുമായി രംഗത്തുണ്ടായിരുന്നു. ആവശ്യമുള്ളവർക്കെല്ലാം അധികൃതർ വാഹനസൗകര്യം, െബ്രയിൽ ലിപി, മാഗ്നിഫൈഡ് ഗ്ലാസ് തുടങ്ങിയവ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മകൾ സമൂഹ മാധ്യമങ്ങളിലൂടെ വോട്ട് ചെയ്യാൻ ആഹ്വാനം നൽകിയത് പലർക്കും ഊർജമായി. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'പരിവാർ കേരള' ഇതിൽ വലിയ പങ്ക് വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.