രാഹുൽ ഗാന്ധിയുടെ അപരൻ മുട്ടപ്പള്ളിയിൽ വോട്ടുചെയ്​തു

എരുമേലി: വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപരൻ മുട്ടപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തി. മുട്ടപ്പള്ളി ഇളയാനിത്തോട്ടം കെ.ഇ. രാഹുൽ ഗാന്ധിയാണ് ഗവ. എൽ.പി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെ വോട്ട് ചെയ്തത്. എരുമേലിയിൽനിന്ന് ചുരം കയറി വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ഒരുപാട് അഭ്യൂഹങ്ങളും നാട്ടിൽ പാട്ടായി. സത്യാവസ്ഥയറിയാൻ രാഹുലിനെ ബന്ധപ്പെടാൻ വീട്ടുകാരും കൂട്ടുകാരും നടത്തിയ ശ്രമവും പാഴായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വോട്ടുചെയ്യാൻ രാഹുൽ മുട്ടപ്പള്ളിയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.