വനിത നിയന്ത്രണ ബൂത്തിൽ ​​ഒരേ വേഷത്തിൽ ഉദ്യോഗസ്ഥർ

കോട്ടയം: പിങ്ക് നിറമുള്ള വസ്ത്രമണിഞ്ഞാണ് വൈക്കം മണ്ഡലത്തിലെ ഏക വനിത നിയന്ത്രണ ബൂത്തിൽ ഉദ്യോഗസ്ഥരെത്തിയത്. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 85ാം നമ്പർ ബൂത്തിലായിരുന്നു വേറിട്ട കാഴ്ച. ബി.എൽ.ഒ പി.ആർ. ഇന്ദു, പ്രിസൈഡിങ് ഓഫിസർ ബി. മിനി, പോളിങ് ഓഫിസർമാരായ വിജി, ദിവ്യ, സ്മിത എന്നിവരാണ് പിങ്ക് ചുരിദാറും നീല ഷാളും ധരിച്ചത്. ഷീജാമോൾ (എൽ.ഡി.എഫ്), ഗിരിജാകുമാരി (യു.ഡി.എഫ്), സുമംഗല (എൻ.ഡി.എ) എന്നിവരായിരുന്നു പോളിങ് ഏജൻറുമാർ. ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുമെത്തി. കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടൽ മുറി, കുട്ടികൾക്ക് ഇരിക്കാനുള്ള പരിപാലന കേന്ദ്രം എന്നിവയും സജ്ജമാക്കിയിരുന്നു. വനിതകൾ നയിച്ച ബൂത്തിൽ രാവിലെ മുതൽ നീണ്ടനിരയായിരുന്നു. 707 വോട്ടർമാരുള്ള ബൂത്തിൽ ഉച്ചയോടെ 404 വോട്ട് (50 ശതമാനം) ചെയ്തു. വൈകീട്ട് ആറിന് അവസാനിച്ചപ്പോൾ 76 ശതമാനമായി പോളിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.