ലങ്കയിൽ കൊല്ലപ്പെട്ടവരിൽ ഡാനിഷ്​ കോടീശ്വര​െൻറ മക്കളും

ലങ്കയിൽ കൊല്ലപ്പെട്ടവരിൽ ഡാനിഷ് കോടീശ്വരൻെറ മക്കളും കോപൻഹേഗൻ: ലങ്ക കൂട്ടക്കൊലയിൽ ഡെന്മാർക്കിലെ ഏറ്റവും വ ലിയ സമ്പന്നൻെറ മൂന്നു മക്കളും കൊല്ലപ്പെട്ടു. ഈസ്റ്റർ ആഘോഷിക്കാൻ കുടുംബസമേതം മരതക ദ്വീപിൽ എത്തിയ കോടീശ്വരൻ ആൻഡ്രിയാസ് ഹെൽഷ് പോൾസൻെറ നാലുമക്കളിൽ മൂന്നുപേരാണ് ശ്രീലങ്കയിൽ ക്രിസ്തീയ ദേവാലയങ്ങളിലും വൻകിട ഹോട്ടലുകളിലുമായി നടന്ന ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 12 വയസ്സിൽ താഴെ പ്രായമുള്ളവരാണിവർ. 46കാരനായ ഈ യുവ വ്യവസായിയുടെതാണ് ഡെന്മാർക്കിലെ വസ്ത്രവ്യാപാര ശൃംഖലകളിൽ അധികവും. ഇംഗ്ലീഷ് ഓൺലൈൻ വ്യാപാര സ്ഥാപനമായ അസോസ്, ജർമൻ കമ്പനി സലാണ്ടോ എന്നിവയിലെ മുഖ്യ ഒാഹരി ഉടമ കൂടിയായ ആൻഡ്രിയാസ് സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ ഭൂവുടമ കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.