ന്യൂഡൽഹിയിൽ മീനാക്ഷ ലേഖി; ഗൗതം ഗംഭീർ കിഴക്കൻ ഡൽഹിയിൽ

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലോക്സഭ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിൽനിന്ന് ബി.ജെ.പി ടിക്ക റ്റിൽ മത്സരിക്കും. നിലവിലെ എം.പി മഹീഷ് ഗിരിക്ക് പകരക്കാരനായാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടിയിൽ ചേർന്ന ഗംഭീറിനെ സ്ഥാനാർഥിയാക്കിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം മണ്ഡലമായി തെരഞ്ഞെടുക്കുെമന്ന് അഭ്യൂഹമുണ്ടായിരുന്ന ന്യൂഡൽഹിയിൽ സിറ്റിങ് എം.പി മീനാക്ഷി ലേഖിയെ നിലനിർത്തി. ഇതോടെ, തലസ്ഥാനത്തെ ഏഴു മണ്ഡലങ്ങളിൽ ആറിടത്തും ബി.ജെ.പി സ്ഥാനാർഥികളായി. ഞായറാഴ്ച നാല് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇനി തെക്കു കിഴക്കൻ ഡൽഹിയിലെ സ്ഥാനാർഥിയെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. മോദി മത്സരിക്കുന്ന വാരാണസിയിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മാത്രം പാർട്ടിയിൽ ചേർന്ന ശാലിനി യാദവാണ് സ്ഥാനാർഥി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കാനുള്ള സാധ്യത ശക്തമായിരിക്കെയാണ് ശാലിനി യാദവിൻെറ സ്ഥാനാർഥി പ്രഖ്യാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.