ആവേശം വിതറി കറുകച്ചാലിൽ കൊട്ടിക്കലാശം

കറുകച്ചാൽ: മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം, ആവശം വിതറി കറുകച്ചാലിൽ കൊട്ടിക്കലാശം. വിവിധ മുന്നണികളുടെ നേതൃത ്വത്തിൽ നടത്തിയ കൊട്ടിക്കലാശത്തിലും പ്രകടനത്തിനും ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. വിവിധ ഭാഗങ്ങളിൽനിന്ന് ആരംഭിച്ച ബൈക്ക് റാലിയും റോഡ്‌ ഷോയും കറുകച്ചാൽ സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. യു.ഡി.എഫിൻെറ നേതൃത്വത്തിൽ വിവിധയിടങ്ങളിൽനിന്ന് താളമേളങ്ങളോടെയാണ് പ്രവർത്തകർ റാലിയായി എത്തിയത്. ചമ്പക്കരപള്ളിപ്പടിയിൽനിന്ന് ആരംഭിച്ച റാലി എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കറുകച്ചാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽനിന്ന് കറുകച്ചാലിലേക്ക് റാലി നടത്തി. വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശം അവസാനിച്ചു. കറുകച്ചാൽ-മണിമല, ചങ്ങനാശ്ശേരി-വാഴൂർ, മല്ലപ്പള്ളി റോഡുകളിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.