പി.സി. തോമസി​െൻറ പ്രചാരണത്തിന് കേന്ദ്രമന്ത്രി മഹേഷ് ശർമ ഇന്ന് കടപ്പാട്ടൂരിൽ

പി.സി. തോമസിൻെറ പ്രചാരണത്തിന് കേന്ദ്രമന്ത്രി മഹേഷ് ശർമ ഇന്ന് കടപ്പാട്ടൂരിൽ കോട്ടയം: കേന്ദ്രമന്ത്രി ഡോ. മഹേ ഷ് ശർമ, കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ശനിയാഴ്ച വൈകീട്ട് 3.30ന് കടപ്പാട്ടൂര്‍ ജങ്ഷനില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ഇതിൻെറ ഭാഗമായി പാലായില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മൂന്നു മുതൽ പുലിയന്നൂര്‍ ജങ്ഷനിൽനിന്ന് ബൈപാസ് റോഡ് വഴി പാലാ ഭാഗത്തെത്തി തിരിഞ്ഞ് പോകണം. ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ റിവർവ്യൂ റോഡിലൂടെ ആശുപത്രി ഭാഗത്തെത്തി പൊൻകുന്നം റോഡില്‍ പ്രവേശിച്ച് 12ാം മൈല്‍ വഴി മുത്തോലി ഭാഗത്തെത്തി കോട്ടയം ഭാഗത്തേക്ക് പോകണം. റോഡ് ഷോക്ക് എത്തുന്നവര്‍ പാലാ ബൈപാസ് റോഡിലും പുഴക്കര മൈതാനത്തിലും വാഹനം പാർക്ക് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.