ബാലറ്റ് പേപ്പറുകളിൽ മലയാളത്തിനുപുറമെ തമിഴും

മൂവാറ്റുപുഴ: ഇടുക്കി പാർലമൻെറ് മണ്ഡലത്തിലെ . ബാലറ്റ് പേപ്പറിൽ സ്ഥാനാർഥികളുടെ പേര് തമിഴിലും മലയാളത്തിലും അച്ച ടിച്ചിട്ടുണ്ട്. ഇടുക്കി പാർലമൻെറ് മണ്ഡലത്തിൽ വോട്ടിങ് യന്ത്രത്തിൽ പേരും ചിഹ്നങ്ങളും ചേർക്കുന്ന ജോലികൾക്കിടെയാണ് മൂവാറ്റുപുഴയിൽ ജീവനക്കാരിലും രാഷ്്ട്രീയ പാർട്ടി പ്രതിനിധികളിലും തമിഴ്-മലയാളം ബാലറ്റ് പേപ്പർ കൗതുകം പകർന്നത്. ഇടുക്കി പാർലമൻെറ് മണ്ഡലത്തിൽ എട്ട് സ്ഥാനാർഥികളാണുള്ളത്. ഇവരുടെയെല്ലാം പേരുകൾ തമിഴിലും മലയാളത്തിലും ബാലറ്റ് പേപ്പറിൽ ചേർത്തിരിക്കുകയാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി മണ്ഡലത്തിൽ തമിഴ് വോട്ടർമാർ ഏറെയുള്ളതാണ് തമിഴും ഉൾപ്പെടുത്താൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.