ബാദുഷാക്ക് കണ്ണീരോടെ വിട നൽകി

കുമാരമംഗലം: നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇബ്രാഹിം ബാദുഷാ പ്രപഞ്ചനാഥൻെറ വിളിക്ക് ഉത്തരം നൽകി ആറടി മണ്ണിലേക് ക് മടങ്ങിയപ്പോൾ അവസാനമായി അവൻെറ മുഖമൊന്ന് കാണാൻ കാത്തുനിന്നവരുടെ കണ്ഠമിടറി. മണക്കാട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ ബാദുഷാ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ രാത്രി കുടുംബത്തോടൊപ്പം അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ബാദുഷ പുലർച്ച മൂന്നോടെ ഒരു ശബ്ദമുണ്ടാക്കുകയും രക്ഷിതാക്കൾ ചെന്ന് നോക്കിയപ്പോൾ ബോധരഹിതനായി കട്ടിലിൽ കിടക്കുന്നതായി കണ്ടു. തുടർന്ന് അൽ അസ്ഹർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊടുപുഴ പൊലീസ് സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി നാലോടെ ഏഴല്ലൂർ പ്ലാേൻറഷനിലെ പുള്ളിക്കുടിയിൽ വീട്ടിലെത്തിച്ചു. ഹൃദയത്തിലേക്ക് രക്തം പമ്പുചെയ്യുന്ന കുഴലുകളുടെ ബ്ലോക്ക് (ബ്രിഡ്ജിങ്) എന്ന അപൂർവ രോഗമാണ് ബാദുവിൻെറ മരണകാരണം. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സമൂഹത്തിൻെറ നാനാതുറകളിലുള്ള നൂറു കണക്കിനാളുകളാണ് എത്തിയത്. പിതാവ് പുള്ളിക്കുടിൽ റഷീദ്, മാതാവ് സുബൈദയും ഏക സഹോദരൻ സാബിൻ (ഏഴ് വയസ്സ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.