പീഡനക്കേസ്​ പ്രതി 21 വർഷത്തിനുശേഷം പിടിയിൽ

പൊൻകുന്നം: പീഡനക്കേസ് പ്രതി 21 വർഷത്തിനുശേഷം അറസ്റ്റിൽ. മനക്കുന്ന് തെക്കേമഠത്തിൽ ബെന്നി ചാക്കോയാണ് (51) അറസ്റ്റിലായത്. 21 വർഷം മുമ്പ് പാലായിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിലും പത്തുവർഷം മുമ്പ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയായ ഇയാൾ ഒളിവിൽ പോയതാണ്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എസ്. മധുസൂദനൻ, പൊൻകുന്നം സി.ഐ അജിചന്ദ്രൻ നായർ, എസ്.ഐ കെ.ഒ. സന്തോഷ്കുമാർ, എ.എസ്.ഐ സുരേഷ് ബാബു, സി.പി.ഒമാരായ അഭിലാഷ്, നവാസ്, ജോബി എന്നിവരാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.