പാലാ സിവിൽ സർവിസ്​ ഇൻസ്​റ്റിറ്റ്യൂട്ടിന്​ തിളക്കമാർന്ന വിജയം

പാലാ: കഴിഞ്ഞദിവസം സിവിൽ സർവിസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ പാലാ സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിന് തിളക ്കമാർന്ന നേട്ടം. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ധനതത്ത്വശാസ്ത്ര പഠനം പൂർത്തിയാക്കി ഇത്തവണ കേരളത്തിലെ ടോപ്പറായി ഉയർന്ന ആർ. ശ്രീലക്ഷ്മി (എ.ഐ.ആർ 29), സോഷ്യോളജി ഓപ്ഷനലായി പഠിച്ച് പരിശീലനം പൂർത്തിയാക്കിയ തിരുപ്പൂർ സ്വദേശി റെജീന മേരി വർഗീസ് (എ.ഐ.ആർ 49), മലയാളം ഐച്ഛിക വിഷയമായി തിരുവനന്തപുരം കാമ്പസിൽ പഠനം പൂർത്തിയാക്കിയ കണ്ണൂർ സ്വദേശി അർജുൻ മോഹൻ (എ.ഐ.ആർ 66), സൈക്കോളജി ഓപ്ഷനലായി പഠിച്ച മൃഗാങ്ക് ശേഖർ പതക്ക് (എ.ഐ.ആർ 103) എന്നിവർ ഐ.എ.എസിന് അർഹത നേടി. ഫിലോസഫി ഓപ്ഷനലായി പഠിച്ച് 127ാം റാങ്ക് നേടിയ അനന്തു സുരേഷിനും 132ാം റാങ്ക് നേടിയ ജിഷ്ണു ജെ. രാജുവിനും മലയാളം ഓപ്ഷനലായി പാലാ കാമ്പസിൽ ഫുൾ ടൈമിൽ പഠിച്ച് 210ാം റാങ്ക് കരസ്ഥമാക്കിയ കാസർകോട് ബേക്കൽ ഫോർട്ട് സ്വദേശി പി. നിഥിൻ രാജിനും ഐ.പി.എസ് ലഭിക്കാനുള്ള അർഹത ലഭിച്ചു. 234ാം റാങ്ക് നേടിയ തൃശൂർ സ്വദേശി വിഷ്ണുരാജ് പി., 298ാം റാങ്ക് നേടിയ തോന്നക്കൽ സ്വദേശിനി എ.ബി. ശിൽപ, 299ാം റാങ്ക് നേടിയ വീണ എസ്. സുതൻ, ഇൻസ്റ്റിറ്റ്യൂട്ടിൻെറ പാലാ കാമ്പസിൽ ഫുൾടൈം വിദ്യാർഥിനിയായിരുന്ന 301ാം റാങ്ക് നേടിയ കോട്ടയം കൂരോപ്പട സ്വദേശിനി ആര്യ ആർ. നായർ, തിരുവനന്തപുരം കാമ്പസിലെ മലയാളം ക്രാഷ് കോഴ്സിലുടെ 321ാം റാങ്ക് നേടിയ കീഴില്ലം സ്വദേശി കെ.ആർ. സൂരജ് ബെൻ, സോഷ്യോളജി ഒാപ്ഷനൽ എടുത്ത് 329ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി നിർമൽ ഔസേപ്പച്ചൻ, മലയാളഭാഷ ഐച്ഛികമായി എടുത്ത് 390ാം റാങ്ക് നേടിയ മുഹമ്മദ് സജത്ത് എന്നിവർക്കും ഐ.ആർ.എസ് ലഭിക്കാൻ അർഹതയുണ്ട്. സിവിൽ സർവിസ് പരീക്ഷ പരിശീനത്തോടൊപ്പം ഫോറസ്റ്റ് സർവിസിന് പരീക്ഷ എഴുതി മുന്തിയ റാങ്കോടെ ഐ.പി.ഒ.എസ് കരസ്ഥമാക്കിയ ചാലക്കുടി സ്വദേശിനി ശ്വേത കെ. സുഗതൻ (എ.ഐ.ആർ 34), കൊല്ലം സ്വദേശി യു.ആർ. ഗണേഷ് (എ.ഐ.ആർ 39) എന്നിവരുടെ നേട്ടവും പ്രത്യേകതയാണ്. സിവിൽ സർവിസ് പരീക്ഷയിൽ 397ാം റാങ്ക് നേടിയ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിനി ദിവ്യ ചന്ദ്രൻ, തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനി ചിത്ര വിജയൻ (എ.ഐ.ആർ 399), 421ാം റാങ്ക് നേടിയ മലപ്പുറം സ്വദേശി ഫറാഷ് ടി., ഹിസ്റ്ററി ഓപ്ഷനലിൽ 435ാം റാങ്ക് നേടിയ വട്ടിയൂർക്കാവ് സ്വദേശി അനൂപ് ബിജിലി, സോഷ്യോളജിയിലൂടെ 508ാം റാങ്ക് നേടിയ ദീപക് ദേവ് വിശ്വൻ, 623ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിനി എയ്ഞ്ചൽ രാജ്, മലയാളത്തിലൂടെ 698ാം റാങ്ക് നേടിയ അനിൽ രാജ്, 734ാം റാങ്ക് ലഭിച്ച അദീത് സജീവൻ എന്നിവരാണ് സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിൻെറ പരിശീലനത്തിലൂടെ വിജയം വരിച്ച മറ്റുള്ളവർ. 1998ൽ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമായ സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഇതുവരെ 281 പേർക്ക് സിവിൽ സർവിസ് പദവികൾ (ഗ്രൂപ്-എ) നേടാനായിട്ടുണ്ട്. അഖിലേന്ത്യതലത്തിൽ ഒന്നുമുതൽ നാലുവരെ ഉയർന്ന റാങ്കുകൾ നേടാനായത് 21 പേർക്കാണ്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യരക്ഷാധികാരിയും പാലാ, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്മാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യു അറയ്ക്കൽ എന്നിവർ ഉപരക്ഷാധികാരികളുമാണ്. ആർച്ച് ബിഷപ് ജോസഫ് പൗവത്തിൽ, ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർ സ്ഥാപകപിതാക്കന്മാരാണ്. ആരംഭം മുതൽ ഫാ. ഫിലിപ്പ് ഞരളക്കാട്ടാണ് മാനേജർ. കഴിഞ്ഞ ഒമ്പതുവർഷമായി ഡോ. ജോസഫ് വെട്ടിക്കനാണ് പ്രിൻസിപ്പൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.