കെവിൻ കേസ്​: വിചാരണ 24ന് ആരംഭിക്കും; വേഗത്തിൽ പൂർത്തിയാക്കാൻ തുടർ വിചാരണ

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി പരിഗണിക്കപ്പെടുന്ന കെവിന്‍ വധക്കേസില്‍ വിചാരണ ഈ മാസം 24ന് ആരംഭ ിക്കും. തുടർച്ചയായി ജൂൺ ആറുവരെ വിചാരണ നടത്താനാണ് തീരുമാനം. ശനിയാഴ്ച കേസ് പരിഗണിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീയതി നിശ്ചയിച്ചത്. വേനൽ അവധി പരിഗണിക്കാതെ തുടർച്ചയായി ഒന്നര മാസംകൊണ്ട് വിചാരണ പൂർത്തിയാക്കും. ഈ മാസം 12 മുതൽ േമയ് 25 വരെ വേനൽ അവധിയാണ്. എന്നാൽ, പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അവധിയുണ്ടാകില്ല. വിചാരണക്ക് മുന്നോടിയായി 187 സാക്ഷികൾക്ക് സമൻസ് അയക്കാൻ ജഡ്ജി സി. ജയചന്ദ്രൻ നിർദേശിച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന േപ്രാസിക്യൂഷൻ ആവശ്യം നേരേത്ത അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ് തുടർവിചാരണ. ശനിയാഴ്ച തെറ്റുകൾ തിരുത്തി പുതിയ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചു. കെവിനെയും ഒന്നാം സാക്ഷി അനീഷിനെയും തട്ടിക്കൊണ്ടുപോയ സമയത്ത് വണ്ടിയിലിട്ട് അനീഷിനെ മർദിച്ചെന്ന വിവരമാണ് പുതുക്കിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഴുവൻ പ്രതികളും കോടതിയിൽ ഹാജരായിരുന്നു. കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിൻെറ മകൻ കെവിനെ (24) ഭാര്യ നീനുവിൻെറ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മേയ് 27നായിരുന്നു സംഭവം. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിനു കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നു. കൊലക്കുറ്റം ഉൾപ്പെടെ പ്രതികൾക്കെതിരെ 10 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭവനഭേദനം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, കുറ്റകരമായ തടഞ്ഞുവെക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുഉദ്ദേശ്യം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണു ചുമത്തിയത്. കേസിൽ നീനുവിൻെറ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ ചാക്കോ, സഹോദരൻ സാനു എന്നിവരടക്കം 14 പ്രതികളാണുള്ളത്. കോട്ടയം ൈക്രബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ 186 സാക്ഷികളും 180 തെളിവ് പ്രമാണരേഖകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. നീനുവിൻെറ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ഉള്‍പ്പെടെ ആറു പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.