ഡോ. തോമസ്​ ജോൺ മാമ്പറ പടിയിറങ്ങി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പറ പടിയിറങ്ങി. പാമ്പാടി കെ.ജി കോളജ്, പ ത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്നിവിടങ്ങളിലെ അധ്യാപന പരിചയം ഉൾപ്പെടെ 37വർഷത്തെ അക്കാദമിക സേവനപരിചയമുണ്ട്. 2005 മാർച്ച് അഞ്ചിനാണ് എം.ജി സർവകലാശാല പരീക്ഷ കൺട്രോളർ പദവിയിലെത്തിയത്. നിരവധി നൂതന പരീക്ഷ പരിഷ്കരണങ്ങൾകൊണ്ട് ശ്രദ്ധനേടി. കമ്പ്യൂട്ടറൈസ്ഡ് റിസൾട്ട്, സെമസ്റ്റർ ഗ്രേഡിങ് സമ്പ്രദായം, ഓൺലൈൻ പി.ജി പരീക്ഷ നടത്തിപ്പ്, ചോദ്യബാങ്കിൽനിന്ന് കമ്പ്യൂട്ടർ വഴി ചോദ്യപ്പേപ്പർ തയാറാക്കുന്ന സംവിധാനം തുടങ്ങി നിരവധി പദ്ധതികൾക്ക് തുടക്കമിട്ടു. മഹാത്മാഗാന്ധി സർവകലാശാല റിസർച്ച് ഗൈഡായി പ്രവർത്തിച്ച തോമസ് ജോൺ നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ആരോഗ്യ സർവകലാശാലയുടെ ബോർഡ് ഓഫ് എക്സാമിനേഷൻ അംഗം തുടങ്ങിയ നിലയിലും പ്രവർത്തിച്ചു. ഗ്രീൻ സീഡ്സ് ഡയറക്ടർ എന്ന നിലയിൽ സർവകലാശാല വിദ്യാർഥികൾക്കുവേണ്ടി നിരവധി പ്രകൃതിപഠന ക്യാമ്പുകൾ കേരളത്തിനകത്തും പുറത്തും സംഘടിപ്പിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന കൗൺസിൽ, സഭാ മാനേജ്മൻെറ് കമ്മിറ്റി, മലങ്കര ഓർത്തഡോക്സ് ചർച്ച് കോളജ് ഗവേണിങ് ബോർഡ് എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. മാക്കാംകുന്ന് സൻെറ് സ്റ്റീഫൻ കത്തീഡ്രൽ ട്രസ്റ്റി, മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷൻ ജനറൽ കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.