ആവേശപ്പോരിൽ ആയുധമായി വാക്കുകൾ

കോട്ടയം: പ്രചാരണം കൊഴുക്കുന്നതിെനാപ്പം വാക്ക് യുദ്ധവും. പോസ്റ്ററുകളിലെ കുറികൊള്ളുന്ന വാക്കുകളിലൂടെ വോ ട്ടർമാരുെട മനസ്സിൽ കയറിക്കൂടാനാണ് ശ്രമം. വ്യത്യസ്തങ്ങളായ ടാഗ് ലൈനുകളുമായാണ് കോട്ടയത്തെ മൂന്ന് മൂന്നണി സ്ഥാനാർഥികളുടെയും പോസ്റ്ററുകളിൽ നിറയുന്നത്. മുന്നണികളുടെ പൊതുവായ പ്രചാരണവാക്യത്തിനൊപ്പം സ്ഥാനാർഥികളുടെ വ്യക്തിപരമായ സവിശേഷതയും ചെറു വാക്കുകളായി പോസ്റ്ററുകളിൽ ഇടംപിടിച്ചിരിക്കുന്നു. പ്രചാരണരംഗെത്തന്നേപാലെ മികച്ച വാക്യങ്ങൾക്കായി കടുത്ത മത്സരവും നടക്കുന്നുണ്ട്. സിനിമ പോസ്റ്ററുകളെ അനുകരിച്ചാണ് തെരെഞ്ഞടുപ്പ് പ്രചാരണരംഗത്തേക്കും കിടിലൻ ഡയലോഗുകൾ വരാൻ കാരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണികളുടെ പ്രചാരണവാക്യങ്ങൾ ഏറെ ശ്രദ്ധനേടുകയും ചർച്ചയാകുകയും ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തരത്തിലൊരു ശ്രദ്ധ കൈവരിക്കാൻ പ്രചരണവാക്യങ്ങൾക്ക് ഇതുവെര കഴിഞ്ഞിട്ടില്ല. എന്നാൽ, സ്ഥാനാർഥികളുടെ സവിശേഷതകൾ വിവരിക്കുന്ന വാക്കുകൾപലതും വോട്ടർമാരിലേക്ക് ആഴ്ന്നിറങ്ങാനും കഴിയുന്നതാണ്. 'രാഹുൽ ഗാന്ധിയുടെ യു.പി.എ സർക്കാറിനായി...' കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻെറ കൂടുതൽ പോസ്റ്ററുകളുടെയും ടാഗ് ലൈനാണിത്. അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നാകുമ്പോൾ കോട്ടയത്തെ ജനപ്രതിനിധി ഭരണപക്ഷത്തുണ്ടാകുവാൻ, എം.പിയെ മാത്രമല്ല പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കേണ്ടതുണ്ട്... എന്നിങ്ങനെ വാക്കുകളാണ് മറ്റ് പോസ്റ്ററുകളിൽ. സത്യസന്ധമായ പൊതുപ്രവർത്തനത്തിന്, നാട്യങ്ങളില്ലാത്ത ജനനായകൻ എന്നിങ്ങനെയുള്ള വാക്യങ്ങളും ആവശ്യങ്ങൾ മനസ്സിലാക്കാനും പാർലമൻെറിൽ ഫലപ്രദമായ അവതരിപ്പിക്കാനും കോട്ടയത്തിൻെറ ശബ്ദം പാർലമൻെറിൽ മുഴങ്ങാൻ എന്നിങ്ങനെയുള്ള വാചകങ്ങളും പോസ്റ്ററുകളിൽ തിളങ്ങുന്നു. ഇടതു സ്ഥാനാർഥി വി.എൻ. വാസവൻെറ പോസ്റ്ററുകളിലുമുണ്ട് വ്യത്യസ്തമായ വാചകങ്ങൾ. 'കരുണയോടെ കരുതലോടെ, നന്മക്കായി നമ്മുടെ വോട്ട്, പ്രളയകാലത്തെ രക്ഷകനെ എങ്ങനെ മറക്കും എന്നിവയാണ് വാസവൻെറ പോസ്റ്ററുകളിലെ പ്രധാന വാക്യങ്ങൾ. 24X7 കർമനിരതൻ എന്ന ടാഗ്ലൈനാണ് കൂടുതൽ പോസ്റ്ററുകളിലും. 'വർഗീയത വീഴും വികസനം വാഴും ഇതു കേരളമാണ്' എൽ.ഡി.എഫിൻെറ പ്രചരണവാക്യം എല്ലാ പോസ്റ്ററുകളിലുമുണ്ട്. 'പി.സി' വാക്കിലൂന്നിയാണ് എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസിൻെറ പോസ്റ്ററുകളിലെ വാക്യങ്ങൾ. നമ്മുടെ സ്വന്തം പി.സി, പാവങ്ങൾക്ക് ഒരു തേരാളി, കർഷകരുടെ കോട്ടയം കരുത്തായി പി.സി. തോമസ്, നമ്മുക്കൊപ്പം നമ്മളിൽ ഒരാളായി എന്നിങ്ങനെയുള്ള വാചകങ്ങൾ തോമസ് പോസ്റ്ററിലൂടെ പറയുന്നു. ഈ വാക്കുകളിൽ ഉടക്കി വോട്ട് വീഴുമെന്ന് തന്നെയാണു സ്ഥാനാർഥികളുടെ എല്ലാം പ്രതീക്ഷ. മൂന്നണികളെല്ലാം മൂന്നുഘട്ടം പോസ്റ്ററുകൾ പതിച്ചുകഴിഞ്ഞു. അടുത്ത ദിവസങ്ങളിലും പുതിയത് നിറയും. അതിനിടെ, എൻ.ഡി.എയുടേത് പോസ്റ്റർ പ്രളയമാണെന്നാക്ഷേപം യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ ഉന്നയിക്കുന്നു. തെരെഞ്ഞടുപ്പ് കമീഷൻെറ പരിധി കടന്ന് പണം ചെലവിടുന്നതായുള്ള പരാതിയും ഇവർക്കുണ്ട്. പി.സി. തോമസിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതിയും നൽകിയിട്ടുണ്ട്, ഒരുകൂട്ടം പോസ്റ്ററുകളിൽ പ്രസാധകൻെറ പേരും എണ്ണവും കാണിച്ചിെല്ലന്ന് കാട്ടിയാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻെറ ലംഘനമാണെന്നും നിയമവിരുദ്ധമണെന്നും കാട്ടി കെ.എസ്.യു മുൻ ജില്ല പ്രസിഡൻറ് ജോബിൻ ജേക്കബാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.