ദമ്പതികളെ കാണാതായ സംഭവം: സി.ബി.​െഎ അന്വേഷണം വേണമെന്ന് ​-ജനകീയ കൂട്ടായ്​മ

കോട്ടയം: അറുപുറയിൽനിന്ന് കാണാതായ ദമ്പതികൾ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ജനക ീയകൂട്ടായ്മ സംഘടിപ്പിച്ചു. 2017ഏപ്രിൽ ആറിന് ഭക്ഷണം വാങ്ങാനെന്നുപറഞ്ഞ് പുതിയ കാറിൽ വീട്ടിൽനിന്ന് പുറത്തേക്കുപോയ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായതിൻെറ രണ്ടാംവാർഷികദിനത്തിൽ നെടുവേലിപീടികയിൽ കുടുംബയോഗത്തിൻെറ നേതൃത്വത്തിൽ അതിരമ്പുഴയിൽ നടന്ന പ്രതിഷേധയോഗം അതിരമ്പുഴ ജുമാമസ്ജിദ് ചീഫ് ഇമാം നൗഷാദ് തലീലി ഉദ്ഘാടനം ചെയ്തു. നെടുവേലിപീടികയിൽ കുടുംബയോഗം ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ അധ്യക്ഷതവഹിച്ചു. കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡൻറ് കെ.ജി. ഹരിദാസ്, ഏറ്റുമാനൂർ ബ്ലോക്ക് മുൻ പ്രസിഡൻറ് പി.വി. ൈമക്കിൾ, ജോറോയി പൊന്നാട്ടിൽ, ജോസ് ഇടവഴിക്കൽ, ജോഷി ഇലഞ്ഞിയിൽ, ടി.എസ്. അൻസാരി, പി.എ. ലത്തീഫ്, ഹബീബയുടെ സഹോദരൻ ഷിഹാബുദ്ദീൻ, കൈതമല ഇമാം നിഷാദ് മന്നാനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.