ജപ്​തിചെയ്​ത വീടി​െൻറ പൂട്ടു​ തകർത്ത്​ കുടുംബത്തെ താമസിപ്പിച്ചു

* ഹരിതസേന പ്രവർത്തകരാണ് പൂട്ട് തകർത്തത് നാദാപുരം: സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തിചെയ്ത വീടി​െൻറ പൂട്ടുതകർത ്ത് കുടുംബത്തെ വീട്ടിൽ താമസിപ്പിച്ചു. വായ്പ തിരിച്ചടവ് മുടങ്ങിയതി​െൻറ പേരിൽ കഴിഞ്ഞ ദിവസം ജപ്തി നടന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ കൊമ്മിയോട് സ്വദേശി മൂലക്കാപ്പിൽ രാജ​െൻറ വീട്ടിലാണ് ഹരിതസേന പ്രവർത്തകർ കുടുംബത്തെ വീണ്ടും താമസിപ്പിച്ചത്. അഡ്വ. വി.ടി. പ്രദീപ് കുമാർ, എടോനി ചന്ദ്രൻ, ഡൽഹി കേളപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വീടി​െൻറ പൂട്ട് തകർത്ത് ഇവരെ അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൂട്ട് തകർത്തത്. വടകരയിലെ മഹീന്ദ്ര റൂറൽ ഹൗസിങ് ആൻഡ് ഫിനാൻസ് കമ്പനിയാണ് കൂലിപ്പണിചെയ്ത് ജീവിക്കുന്ന കുടുംബത്തെ പെരുവഴിയിലാക്കി ആറു സ​െൻറ് ഭൂമിയും ഭാഗികമായി പണി പൂർത്തിയാക്കിയ വീടും കരസ്ഥമാക്കിയത്. ഫിനാൻസ് കമ്പനി വീടി​െൻറ ചുവരിൽ സ്ഥാപിച്ച ബോർഡുകൾ പ്രതിഷേധക്കാർ എടുത്തുമാറ്റി. മഹീന്ദ്ര നിയമിച്ച സെക്യൂരിറ്റി ജീവനക്കാരൻ ഹരിതസേന പ്രവർത്തകരെ കണ്ടതോടെ സ്ഥലം വിട്ടു. രാജൻ, ഭാര്യ ബിന്ദു, സ്‌കൂൾ വിദ്യാർഥികളായ രണ്ടു ആൺമക്കൾ, ഒരു മകൾ എന്നിവർ ഉൾപ്പെടുന്ന കുടുംബം ജപ്തിയെ തുടർന്ന് പരിസരത്തെ വീടുകളിലായാണ് കഴിഞ്ഞിരുന്നത്. പ്രളയദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ചെറുകിട കർഷകരുടെയും കർഷക തൊഴിലാളികളുടെയും വായ്പകൾ തിരിച്ചുപിടിക്കുന്നതിന് മൊറട്ടോറിയം നിലനിൽക്കുന്നുണ്ടെന്നും ജപ്തി നടപടികൾ അനുവദിക്കില്ലെന്നും ഹരിതസേന പ്രവർത്തകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.