കാർ തട്ടിയെടുത്ത വിദ്യാർഥിയെ സംരക്ഷിച്ചെന്ന്​; ഫൈൻ ആർട്​സ്​ കോളജ്​ ​പ്രിൻസിപ്പലിന്​ സസ്​പെൻഷൻ

തിരുവനന്തപുരം: അധ്യാപികയെ പിടിച്ചിറക്കിയശേഷം കാർ തട്ടിയെടുത്ത് ഒാടിച്ചുപോയ വിദ്യാർഥിക്കെതിരെ കർശന നടപടിയ െടുത്തില്ലെന്ന കുറ്റത്തിൽ തിരുവനന്തപുരം ഗവ. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എസ്. സജിത്തിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച് അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് നടപടിയെടുത്തത്. കോളജിലെ അധ്യാപിക കാർ ഒാടിച്ചുപോകുന്നതിനിടെ കാമ്പസിൽവെച്ച് നായെ തട്ടിയിരുന്നു. ഇതിൽ ക്ഷുഭിതനായ വിദ്യാർഥി അധ്യാപികയെ കാറിൽനിന്ന് പിടിച്ചിറക്കി കാർ ഒാടിച്ചുപോയെന്നാണ് പരാതി. വിദ്യാർഥി കാമ്പസിൽ വളർത്തുന്ന നായകളിൽ ഒന്നിനെയാണ് അധ്യാപികയുടെ കാർ തട്ടിയതെന്ന് പറഞ്ഞാണത്രെ ഇത്. അധ്യാപിക നൽകിയ പരാതിയിൽ വിദ്യാർഥിയെ ഏതാനും ദിവസത്തേക്കുമാത്രം സസ്പെൻഡ് ചെയ്തശേഷം തിരിച്ചെടുക്കുകയായിരുന്നു. നേരത്തേയും ഇൗ വിദ്യാർഥിക്കെതിരെ പല അധ്യാപകരും പരാതി നൽകിയെങ്കിലും പ്രിൻസിപ്പൽ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുയർന്നു. തുടർന്ന് അധ്യാപിക ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ൈടറ്റസ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഇതോടെ കൂടുതൽ അധ്യാപകർ പരാതിയുമായെത്തി. സംഭവം അന്വേഷിക്കാൻ മന്ത്രി നിർദേശം നൽകി. ഇതോടെയാണ് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്. സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിലും കാമ്പസിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിലും വീഴ്ചവരുത്തിയതിനാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.